Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെൽബണിൽ മരിച്ച ഡോക്ടറുടെ ശവസംസ്കാരം ഒക്ടോബർ 1ന് നാട്ടിൽ

DOCTOR-DEATH

മെൽബൺ∙ മെൽബണിൽ സെപ്റ്റംബർ 14ന് വൈകിട്ട് കാണാതാവുകയും പിറ്റേന്ന് കാറിൽ മരിച്ചനിലയൽ കണ്ടെത്തുകയും ചെയ്ത ഡോക്ടർ ടിനു തോമസിന്റെ ശവസംസ്കാരം എടത്വായിലുള്ള ആനപ്രമ്പാൽ മാർത്തോമാ പള്ളിയിൽ ഒക്ടോബർ 1ന് ശനിയാഴ്ച 3 മണിക്ക് നടത്തപ്പെടും. സെപ്റ്റംബർ 14ന് മെൽബൺസൗത്തിലെ താമസസ്ഥലമായ റോവില്ലെയിൽ നിന്നുമാണ് ടിനുവിനെ കാണാതാവുന്നത്. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പോലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാർ വീടിന് പരിസരത്തു കൂടി സഞ്ചരിക്കുന്നതായി കണ്ടെത്തിയിരുന്നു.

പിറ്റേന്ന് രാവിലെ തൊട്ടടുത്തുള്ള സ്ട്രീറ്റിൽ പാർക്ക് ചെയ്തിരുന്ന കാറിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. അഡ്ലെയിഡിൽ നിന്നും ദന്ത ഡോക്ടറായി പഠനം കഴിഞ്ഞ് ഫ്രാങ്ക്സ്റ്റണിൽ ജോ‌ലി ചെയ്തു വരികയായിരുന്നു ടിനു തോമസ്.

തോമസ് ജോർജിന്റെയും ആനിയുടെയും ഏക മകനായ ടിനു അവിവാഹിതനാണ്. മതാപിതാക്കളോടൊപ്പം മെൽബൺ സൗത്തിലുള്ള റോവില്ലയിലായിരുന്നു താമസം. സെപ്റ്റംബർ 25ന് 2 മണിക്ക് മൃതദേഹം മെൽബൺ മാർ തോമാ പള്ളിയിൽ പൊതുദർശനത്തിന് വയ്ക്കുകയും വൈദികരുടെ മേൽനോട്ടത്തിൽ പ്രാർത്ഥന നടക്കുകയും ചെയ്തു. സെപ്റ്റംബർ 29ന് തിരുവനന്തപുരം എയർപോർട്ടിൽ മൃതദേഹം എത്തും.

വാർത്ത∙ ജോസ് എം. ജോർജ് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.