Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെൽബൺ മലയാളി ഫെഡറേഷൻ ഓണം ശനിയഴ്ച, ഉണ്ണി മുകുന്ദൻ മുഖ്യാതിഥി

onam

മെൽബൺ∙ മെൽബൺ മലയാളി ഫെഡറേഷന്റെ ഈ വർഷത്തെ ഓണം സെപ്റ്റംബർ 10ന് ശനിയാഴ്ച വളരെ വിപുലമായി നടത്തപ്പെടും. രാവിലെ 10ന് സ്പ്രിംഗ് വെയിൽ ടൗൺ ഹാളിലാണ് ചടങ്ങുകൾ നടക്കുക.

രാവിലെ കുട്ടികൾക്കായി പെയിൻറ്റിംഗ് മത്സരങ്ങൾ നടക്കും.11 മണിക്ക് M.M.Fന്റെ ഓൾ ഓസ്ട്രേലിയാ വടംവലി മത്സരം നടത്തപ്പെടും. ഇതിനായി ഓസ്ട്രേലിയയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നും ഉള്ള ടീമുകൾ മത്സരത്തിനായി എത്തും. പതിനൊന്നിന് പുതിയ മൽസരമായ ആം റെസ്ലിംഗ് സ്പ്രിംഗ് വെയിൽ ഹാളിൽ അരങ്ങേറും. ഇതിനായി വിവിധ ഗ്രൂപ്പുകളായി ടീമുകളെ തിരിച്ചിട്ടുണ്ട്. 75,80,85,90, കിലോഗ്രാം വിഭാഗത്തിൽ ആണ് ടീമുകളെ തിരിച്ചിരിക്കുന്നത്.

ഉച്ചയ്ക്ക് 12 മണിക്ക് കേരള വിഭവങ്ങൾ ഒരുക്കിയ ഓണസദ്യ യാരംഭിക്കും. ഓണസദ്യയോടൊപ്പം ലൈവ് ഗാനമേള വേദിയെ സമ്പുഷ്ടമാക്കും. 2.30ന് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനം ചലച്ചിത്ര താരം ഉണ്ണി മുകന്ദൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ കലാപരിപാടികളുടെ ഒരു ഘോഷയാത്ര തന്നെ വേദിയിൽ അരങ്ങേറും. വിവിധ ഗ്രൂപ്പുകളുടെ ക്ലാസ്സിക്കൽ ഡാൻസ്, തിരുവാതിര, സിനിമാറ്റിക് ഡാൻസ്, ഭരതനാട്യം, മറ്റ് കലാപരിപാടികൾ എന്നിവ നടത്തപ്പെടും. വിവിധ തലത്തിലുള്ള കമ്മറ്റികൾ പരിപാടിയുടെ വിജയത്തിനായി നാളുകളായി പ്രവർത്തിക്കുന്നു.

നടൻ മോഹൻലാലിന്റെ പുതിയ സിനിമയായ ജനതാ ഗാര്യേജിലെ പ്രമുഖ നടനായ ഉണ്ണി മുകന്ദൻ മെൽബൺ മലയാളി ഫെഡറേഷന്റെ വിശിഷ്ടാതിഥിയായെത്തുന്നു എന്നത് ഈ വർഷത്തെ M.M. Fന്റെ ഓണത്തിന്റെ പ്രത്യേകതയാണ്.

വാർത്ത∙ ജോസ് .എം. ജോർജ് . 

Your Rating: