Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെൽബൺ സിറോ മലബാർ രൂപത പാസ്റ്ററൽ കൗൺസിൽ

my-lord

മെൽബൺ∙ സെന്റ് തോമസ് സിറോ മലബാർ മെൽബൺ രൂപതയുടെ 3ാമത് പാസ്റ്ററൽ കൗൺസിൽ സെപ്റ്റംബർ 16, 17 തീയതികളിൽ സിഡ്നിയിലെ ബോൾക്കാം ഹില്ലിലുള്ള സെന്റ് ജോസഫ് സെന്ററിൽ വച്ച് നടക്കും. സെപ്റ്റംബർ 16 (വെള്ളിയാഴ്ച) രാവിലെ 10.30ന് മാർ ബോസ്കോ പുത്തൂർ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കുന്ന ദിവ്യബലിയോടെ കൗൺസിൽ ആരംഭിക്കും.

ബ്രോക്കൺബേ ന്യൂ ഇവാഞ്ചലൈസേഷൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഡയറക്ടർ ഡാനിയൽ അംഗ്, കാത്തലിക് ചർച്ച് ഇൻഷുറൻസ് അക്കൗണ്ട് എക്സിക്യൂട്ടീവ് പീറ്റർ ഡുഹെർട്ടി, സിഡ്നി രൂപത വൈദഇകൻ ഫാ. ആൻഡ്രൂ ജെയിംസ്, ഡാർവിനിലെ മതബോധന വിഭാഗം പ്രധാനാദ്ധ്യപകൻ സോജിൻ സെബാസ്റ്റ്യൻ, രൂപത ഫിനാൻഷ്യൽ കൗൺസിൽ അംഗം ആന്റണി ജോസഫ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. രൂപതയിൽ സേവനം ചെയ്യുന്ന വൈദികരും വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള അല്മായ പ്രതിനിധികളും ഉൾപ്പെടെ 56 ഓളം പേർ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പാസ്റ്റർ കൗൺസിലിൽ പങ്കെടുക്കും.

വാർത്ത∙ പോൾ സെബാസ്റ്റ്യൻ 

Your Rating: