Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെൽബണിൽ ഒരു കൗതുകകരമായ ഓണം, മുണ്ടുടുത്ത് വിദേശികൾ

melborune-onam

മെൽബൺ∙ മെൽബണിലെ ഒരു കമ്പനിയിൽ നടത്തിയ ഓണാഘോഷം മലയാളികൾക്ക് കൗതുകമായി. അറുപതു ശതമാനം മലയാളികൾ ജോലി ചെയ്യുന്നതുമായ ക്യാച്ച് ഓഫ് ദി ഡേയിലാണ് വ്യത്യസ്തതയാർന്ന ഓണാഘോഷം നടന്നത്. ഇന്ത്യയിൽനിന്നും മലയാളികളെ കൂടാതെ ഗുജറാത്ത്, തമിഴ്നാട് സ്വദേശികളും, ശ്രീലങ്ക, ജർമ്മനി, ഓസ്ട്രേലിയ, മലേഷ്യ തുടങ്ങിയ പൗരൻമാരും ഒത്തൊരുമിച്ചാണ് ഓണത്തെ വരവേറ്റത്.

വിദേശീയരായ ഉടമസ്ഥർ ഉൾപ്പടെ എല്ലാവരും കേരള വസ്ത്രം അണിഞ്ഞ് വരുകയും മലയാളികൾ ഉൾപ്പെടുന്ന തൊഴിലാളികൾക്ക് ചോറും കറിയും ഉപ്പേരിയും കാളനും അവിയലും സാമ്പാറും പായസവും ഒക്കെ ഒന്നൊന്നായി വിളമ്പുകയും ചെയ്തു. കൂടാതെ ട്രൂഗനീന വെയർഹൗസിൽ നടന്ന ഓണസദ്യയുടെ മുഴുവൻ ചിലവും കമ്പനി തന്നെ വഹിച്ചു. ഓണ ദിവസം ആഘോഷങ്ങൾക്ക് ചിലവഴിച്ച സമയത്തിനു കമ്പനി ശമ്പളം നൽകി.

melborune-2

ചടങ്ങുകൾക്ക് ഡയറക്ടർമാരായ ഗാബിയും ഹസി ലിയോബോവിച്ചും സൂപ്പർവൈസർമാരായ സോജി ആന്റണിയും ബിനോയി പോളും നേതൃത്വം നൽകി. തിരുവാതിര, നൃത്തം, പാട്ട്, ഗാനമേള, കസേരകളി എന്നിവയുണ്ടായിരുന്നു. മെൽബണിലെ മലയാളികളുടെ സ്വന്തം മാവേലി തമ്പി ചെമ്മനം മഹാബലിയായിരുന്നു. ഇസ്രായേലിൽ നിന്നും കുടിയേറി ഓസ്ട്രേലിയൻ പൗരന്മാരായവരാണ് കമ്പനിയുടമകൾ. കേരളത്തിന്റെ കെട്ടുറപ്പും യോജിപ്പും കണ്ട ഇവർ താമസിയാതെ കേരളം സന്ദർശിക്കുവാൻ ഒരുങ്ങുകയാണ്.

വാർത്ത∙ ജോസ് എം. ജോർജ് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.