Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംഎഫ്സി ഓണം ആഘോഷിച്ചു

mfc-onam

മാൽവൺ∙ മാൽവൺ കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി സംഘടനയായ മാൽവൺ ഫ്രണ്ട്സ് കമ്യൂണിറ്റിയുടെ ഈ വർഷത്തെ ഓണാഘോഷം വളരെ വിപുലമായി ആഘോഷിച്ചു. മാൽവൺ ചർച്ച് ഹാളിൽ നടന്ന ഓണാഘോഷങ്ങൾ നിരവധി ചടങ്ങുകൾ കൊണ്ട് ശ്രദ്ധേയമായി. രാവിലെ അത്തപ്പൂക്കള മൽസരത്തോടെ ഓണാഘോഷങ്ങളുടെ തുടക്കമായി. തുടർന്ന് കുട്ടികൾക്കായും മുതിർന്നവർക്കായും പ്രത്യേകം മത്സരങ്ങൾ നടക്കുകയുണ്ടായി.

മാൽവൺ മലയാളികളുടെ വിവിധ ഗ്രൂപ്പുകളുടെ വടംവലി ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഒരു പ്രത്യേകതയായിരുന്നു. തുടർന്ന് മഹാബലിയെ നിരവധിയാളുകളുടെ അകമ്പടിയോടെ വേദിയിലേക്കാനയിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം മാൽവൺ ഫ്രണ്ട്സ് ഭാരവാഹികളും മഹാബലിയും കൂടി നിലവിളക്ക് കൊളുത്തി നിർവ്വഹിച്ചു.

മഹാബലിയുടെ ഓണസന്ദേശത്തിൽ നാം എല്ലാവരും ഒരുമയോടും സ്നേഹത്തോടും ജീവിതകാലം പങ്കിടണമെന്നും കള്ളവും ചതിയും പൊളിയും ഇല്ലാത്ത നല്ല കാലമാണ് തന്റെ സ്വപ്നമെന്നും മഹാബലി ഓർമ്മിപ്പിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളെ കൂടാതെ ബിജു, രമേശ് എന്നിവർ ചേർന്ന് നടത്തിയ ഗാനമേളയും അരങ്ങേറി.

തുടർന്ന് വിഭവസമൃദ്ധമായ കേരള വിഭവങ്ങൾ കൊണ്ടൊരുക്കിയ ഓണസദ്യയും സംഘാടകർ ഒരുക്കിയിരുന്നു. M. FC. പ്രസിഡന്റ് തമ്പി ചെമ്മനം ആമുഖ പ്രസംഗവും, സെക്രട്ടറി രമേശ് കണ്ണൂർ സ്വാഗതവും ട്രഷറർ അരുൺ ജോസ് നന്ദിയും പറഞ്ഞു. മറ്റ് ഭാരവാഹികളായ എബി, തോമസ് കുട്ടി, അജി, ജോസ്, ജോർജി, അനിൽ എന്നിവർ ഓണാഘോഷങ്ങൾക്ക് നേതൃത്വം നൽകി. സെലിൻ രമേശ്, ഇന്ദിരാ ശ്രീജിത് എന്നിവരാണ് ഓണാഘോഷങ്ങളുടെ പൂക്കളം ഒരുക്കിയത്.

വാർത്താ ∙ ജോസ്.എം. ജോർജ്  

Your Rating: