Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിൽജൂര ഓണാഘോഷം ഹൃദ്യമായി

miljura-onam

മിൽജൂര∙ മാലി റീജിയണിന്റെ കീഴിലുള്ള വിവിധ പ്രദേശങ്ങളിലെ മലയാളികൾ മിൽജൂരായിൽ ഒത്തു ചേർന്ന് ഓണാഘോഷങ്ങൾക്ക് പകിട്ടേകി. മിൽജൂരാ സേക്രട്ട് ഹാർട്ട് പാരീഷ് ഹാളിൽ രാവിലെ 9.30ന് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജീനാ ജീവന്റെ അദ്ധ്യക്ഷതയിൽ ആൻഡ്രൂ ബോർഡ് എം.പി. നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു ചടങ്ങിൽ വെ.ഫാ. ഡാമിയൻ, റവ.ഫാ. പീറ്റർ മുരിക്കനോലിൽ എന്നിവരും സന്നിഹിതരായിരുന്നു.

കേരളത്തനിമയുടെ ഓണാഘോഷത്തിലേയ്ക്ക് മഹാബലിയുടെ കടന്നുവരവോടെ ഓണാഘോഷങ്ങളുടെ വേദി ഹൃദ്യമായി. തുടർന്ന് മുതിർന്നവരുടെ തിരുവാതിര നടത്തപ്പെട്ടു. റവ.ഫാ. ഡാമിയൻ ഓണത്തിന്റെ സന്ദേശം നൽകി. പ്രോഗ്രാം അവതാരകനായിരുന്ന കമ്മറ്റിയംഗം രാഗേഷ് ശിവരാമൻ നാട്ടിലെ തൊടിയിലെ തുമ്പയും ചെത്തിയും ഓണപ്പൂക്കളവും ഓണക്കോടിയും എല്ലാം വളരെ ഭംഗിയായി അവതരിപ്പിച്ച് ആളുകളെ മഹാബലിയുടെ നല്ല നാളുകളുടെ ഓർമ്മകളിലേയക്കാനയിച്ചു.

കലാപരിപാടികളായ ലിറ്റിൽ ഏഞ്ചൽസിന്റെ ഡാൻസ്, ഫെൻറ്റാസ്റ്റിക് ഫൈവ് ഡാൻസ്, ദി ബട്ടർ ഫ്ലൈയ്സ്, വി ആർ ദി ഹീറോസ് എല്ലാം വളരെ മികവുറ്റ പ്രോഗ്രാമുകളായിരുന്നു. ജീൻ ബാബുവിന്റെ സോളോ ഡാൻസ്, ജിമ്മി ജോൺ, ജാൻസി ജെസ്സിൽ എന്നിവരുടെ ഡാൻസും അനീറ്റ മാനുവലിന്റെ ഡാൻസും പ്രത്യേകതയുള്ളതായിരുന്നു.

മുതിർന്ന ആളുകളുടെ ഗ്രൂപ്പായ മിൽജൂരാ റോക്സ് അവതരിപ്പിച്ച ഡാൻസ് ഇതിനകം തന്നെ യൂട്യൂബിലും ഫെയ്സ്ബുക്കിലും ഹിറ്റായി മാറി. ഇത്രയും ആളുകൾക്കുള്ള ഭക്ഷണം അസോസിയേഷൻ പ്രവർത്തകർ വീട്ടിൽ തന്നെ ഒരുക്കി ഓണസദ്യ നടത്തിയെന്നും മിൽജൂരാ മലയാളി അസോസിയേഷന്റെ പ്രത്യേകതയാണ്. തുടർന്ന് അജിൽ ജോൺ, ജാൻസി ജെസിൽ ടീമിന്റെ ഗാനമേളയും ഉണ്ടായിരുന്നു.

വാർത്ത∙ ജോസ്.എം. ജോർജ് 

Your Rating: