Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാദം ഒരുക്കുന്ന സൃഷ്ടി മെൽബണിൽ സെപ്റ്റംബർ 30ന്

nadham-melbourne

മെൽബൺ∙ നാദം ഡാൻഡിനോംഗ് മെൽബണിലെ കൊച്ചു കലാകാരൻമാർക്കും കലാകാരികൾക്കുമായി കലയുടെ സർഗ്ഗ ഭാവനകളെ വികസിപ്പിച്ചെടുക്കുന്ന സൃഷ്ടി കിഡ്സ് ഫെസ്റ്റ് 2016 വളരെ വിപുലമായി നടത്തും. കഴിഞ്ഞ വർഷം നടത്തിയ സൃഷ്ടി ഫെസ്റ്റിന് ജനങ്ങളിൽ നിന്നും വൻപ്രതികരണമാണ് ലഭിച്ചത്. സെപ്റ്റംബർ 30ന് വെള്ളിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 6.30 വരെയാണ് മത്സരങ്ങൾ നടക്കുക.

നോബിൾ പാർക്ക് സെക്കണ്ടറി കോളേജിലാണ് ആയുർ വുമൺ, പ്രൊഫൈൻ ബിൽഡർ ഗ്രൂപ്പ് മുഖ്യ പ്രായോജകരായി മൽസരങ്ങൾ നടക്കുക. ആറു കാറ്റഗറികളായാണ് മൽസരങ്ങൾ നടക്കുന്നത്. സോളോ സോംഗ്, ഫാൻസി ഡ്രസ്സ്, സോളോ ഡാൻസ്, ഗ്രൂപ്പ് ഡാൻസ്, ഡ്രോയിംഗ്- കളറിങ് എന്നിവയിലാണ് മത്സരങ്ങൾ നടക്കുക. കൂടുതൽ വിവരങ്ങൾക്ക് റെജിമോൻ പുല്ലാട്ട് -0432655690, പ്രദീപ് -0430933777, ബൈജു-0402494761, നജ്മു-0432628355, സിനി- 0406892212, ഷീല-0404414132.

വാർത്ത∙ ജോസ് .എം. ജോർജ്

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.