Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ന്യൂസിലാൻഡിൽ ക്നാനായ ഇടവകയ്ക്ക് ഔദ്യോഗിക തുടക്കം

church-new-open-01

ഓക്‌ലാൻഡ്∙ ന്യൂസിലാൻഡിലെ ക്നാനായ കുടുംബങ്ങളുടെ ചിരകാലാഭിലാഷമായിരുന്ന ക്നാനായ ഇടവകയ്ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. ക്നാനായ അതിഭദ്രാസനാധിപൻ ആർച്ച് ബിഷപ്പ് കുറിയാക്കോസ് മോർ സേവേറിയോസ് തിരുമേനിയാണ് ന്യൂസിലാൻഡിലെ പ്രഥമ ക്നാനായ ഇടവകയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

church-new-open-034

പിതാവിന്റെ മുഖ്യകാർമികത്തിൽ വിശുദ്ധ ബലി അർപ്പിച്ചു. തുടർന്ന് ഫാദർ ജയിംസ് തോട്ടത്തിലിന്റെ ആധ്യക്ഷതയിൽ കുടുംബാംഗങ്ങൾ പങ്കെടുത്ത വിപുലമായ പൊതുസമ്മേളനവും നടന്നു. ന്യൂസിലാൻഡ് ക്നാനായ സിറിയൻ ഇടവകയുടെ പ്രഖ്യാപനവും പരിശുദ്ധ പിതാവ് നിർവഹിച്ചു.

church-new-open-002

സോമൻ മാത്യു സ്വാഗതവും സണ്ണി ജേക്കബ് നന്ദിയും പറഞ്ഞു. സെന്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് ഇടവക വികാരി റോബിൻ ഡാനിയേൽ, ക്നാനായ കാത്തലിക്ക് അസോസിയേഷൻ പ്രസിഡന്റ് ജിമ്മി മാത്യൂ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. മെത്രാപ്പോലീത്താ തിരുമനസുകൊണ്ടു നടത്തിയ മുഖ്യ പ്രഭാഷണത്തിൽ ക്രിസ്തീയ വിശ്വാസത്തിന്റെ പ്രസക്തിയും പരസ്പര സ്നേഹത്തിന്റെ അവശ്യകതയും ഓർമപ്പെടുത്തി. ഹ്രസ്വ സന്ദർശനത്തിനായി എത്തിയ മെത്രാപൊലീത്ത കുറിയാക്കോസ് മോർ സേവേറിയോസ് തിരുമേനിക്ക് ഓക്‌ലാൻഡ് എയർപോർട്ടിൽ ക്നാനായ ജേക്കബൈറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഗംഭീര സ്വീകരണം നൽകിയിരുന്നു.

വാർത്ത∙ സുജിത്ത് കൊന്നക്കൽ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.