Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസികളോടുള്ള മുഖ്യമന്ത്രിയുടെ നയം അപലനീയം : ഓഐസിസി ഓസ്ട്രേലിയ കമ്മിറ്റി

image-1

മെൽബൺ∙ പ്രവാസി സമൂഹത്തിൽ ഗൾഫുകാരെ രാജ്യത്തോട് കൂറുള്ളവരായും മറ്റ് രാജ്യത്തെ പ്രവാസികൾക്ക് കേരളത്തോട് പുച്ഛമാണ് എന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ പൂർണ്ണമായും എതിർക്കുന്നുവെന്ന് ഓഐസിസി ഓസ്ട്രേലിയ ദേശീയ കമ്മറ്റി പ്രമേയത്തിൽ പറഞ്ഞു. ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ സൺ ഷൈനിൽ കൂടിയ ഗാന്ധിജയന്തി ആഘോഷത്തിൽ ഓഐസിസി വിക്ടോറിയ പ്രസിഡന്റ് ജോസഫ് പീറ്റർ അദ്ധ്യക്ഷനായിരുന്നു.

ഗാന്ധിജയന്തി ചടങ്ങുകൾ പഴയകാല കോൺഗ്രസ്സ് നേതാവും ദേശീയ വൈസ് പ്രസിഡന്റുമായ മാർട്ടിൻ ഉറുമീസ് ഉൽഘാടനം ചെയ്തു. ഇന്ത്യയിൽ ഗാന്ധിജി കാണിച്ചു തന്ന മാർഗ്ഗവും സമരവുമാണ് സന്ദേശമെന്ന് ഉദ്ഘാടകൻ അഭിപ്രായപ്പെട്ടു. ഓഐസിസി സ്ഥാപക പ്രസിഡന്റും ന്യൂസിന്റെ ചീഫ് എഡിറ്ററുമായ ജോസ് എം. ജോർജ് ചടങ്ങിൽ ഗാന്ധിജയന്തി സന്ദേശം നൽകി.

രാജ്യത്ത് കോൺഗ്രസ്സിന്റെ പ്രസക്തി അനുദിനം വർദ്ധിച്ചു വരുന്നതായി കമ്മിറ്റി അഭിപ്രായപ്പെട്ടു. സ്വാശ്രയ സമരത്തിൽ യൂത്ത് കോൺഗ്രസും കെഎസ്‌യുവും നടത്തിവരുന്ന സമരങ്ങൾക്ക് ഓഐസിസി സമ്പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. കേരള മുഖ്യമന്ത്രി ചർച്ചയ്ക്ക് നേതൃത്വം കൊടുക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ഗ്ലോബൽ കമ്മിറ്റിയംഗം ബിജു സ്കറിയാ, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും മലപ്പുറം ജില്ലാ കോൺഗ്രസ് നേതാവുമായ എസ്സൻഡൻ ജോസ്, മനോജ് ഗുരുവായൂർ, അരുൺ പാലയ്ക്കലോടി, ജോർജ് തോമസ്, ഷാജി പുല്ലൻ, ഫിന്നി മാത്യൂ എന്നിവർ പങ്കെടുത്തു. ഓഐസിസി വിക്ടോറിയാ വൈസ് പ്രസിഡന്റ് പി.വി.ജിജേഷ് സ്വാഗതവും സോബൻ തോമസ് നന്ദിയും പറഞ്ഞു.

വാര്‍ത്ത∙ ജോസ് എം. ജോർജ് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.