Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെർത്ത് വോളിബോൾ ടൂർണമെന്റ്

perth-vollyball

പെർത്ത്∙ ഗാന്ധി ജയന്തിയോടനുബന്ധിച്ച് പെർത്ത് വോളി ക്ലബ് 2016 ഒക്ടോബർ 1ന് രാവിലെ 8 മണിക്ക് ഓസ്ട്രേലിയയുടെ വിവിധ പ്രദേശങ്ങളെ കോർത്തിണക്കി കൊണ്ട് വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഒരു ദശാബ്ദക്കാലമായി പെർത്തിലെ എല്ലാ മലയാളികളുടെയും മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ പെർത്ത് വോളി ക്ലബ് അതിന്റെ പത്താം വാർഷികത്തിൽ സംഘടിപ്പിക്കുന്ന ഈ പ്രതിഭാസംഗമത്തിന് Striker Indoor Stadium, 55 Farrington Road, Leeming,WA 6149 വേദിയാകും.

മാതൃരാജ്യത്തിൽ ദേശീയ അന്തർദേശീയ മത്സരങ്ങളിലെ നിറസാന്നിധ്യങ്ങളായിരുന്ന താരങ്ങൾ പെർത്തിൽ ഒത്തുചേരുന്നു. അതുല്യമായ സർവീസുകളും അടക്കമുള്ള പാസ്സുകളും മിന്നൽ സ്മാഷുകളും പായിച്ചു കൊണ്ട് ഒരു കാലത്ത് ദേശീയ തലത്തെ തന്നെ അടക്കിവാണിരുന്ന അതുല്യ പ്രതിഭകൾ വീണ്ടും പെർത്തിൽ ഒന്നിക്കുന്നു.

ലഘുഭക്ഷണശാലകളിൽ മിതമായ നിരക്കിൽ സൗത്ത് ഇന്ത്യൻ നോർത്ത് ഇന്ത്യൻ വിഭവങ്ങൾ ലഭിക്കും. ആവേശോജ്വലമായ മത്സരത്തിൽ പങ്കെടുക്കുവാൻ എത്തുന്ന Melbourne, Brisbane, Adelaide, Canberra, Punjab Indian ടീമുകളുടെ മാസ്മരിക പ്രകടനം കണ്ടാസ്വദിക്കുവാൻ എല്ലാവരെയും ക്ഷണിക്കുന്നു. ഒന്നാം സമ്മാനമായി 1501 ഡോളറും എവർ റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി 751 ഡോളറും നൽകും. സമ്മാനദാന ചടങ്ങിൽ പെർത്തിലെ ഇൻഡ്യൻ കോൺസുൽ ജനറൽ സംബന്ധിക്കും.

കൂടുതൽ വിവരങ്ങൾക്ക് : ജോസ് ജോസഫ് - 0438 99 1189, ഷിജു മാത്യൂസ്- 0422 233 161.

വാർത്ത∙ ജോർജ് തോമസ്

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.