Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെൽബണിൽ തൊഴിലധിഷ്ഠിത ഇൗവനിങ്ങ് കോഴ്സുകൾ

prffessional-cources-melbourne

മെൽബൺ∙ മെൽബണിലെ പ്രമുഖ മലയാളി വിദ്യാഭ്യാസ സ്ഥാപനം ആയ IHNA (www.ihna.edu.au) മലയാളി അസോസിയേഷൻ ഓഫ് വിക്ടോറിയയുമായി സഹകരിച്ചു നടത്തുന്ന ഗവണ്മെന്റ് ഫണ്ടഡ് തൊഴിലധിഷ്ടിത ഇവനിങ്ങ് കോഴ്സുകളുടെ അഞ്ചാം ബാച്ച് 2016 ഒക്ടോബര് 25 നു ഡാണ്ടിനോങ്ങിൽ തുടങ്ങുന്നു

ആദ്യബാച്ചുകളിൽ പഠിച്ചവർ വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ നേടി കഴിഞ്ഞിരിക്കുന്നു. വളരെയധികം തൊഴിൽ സാധ്യതകളുള്ളതും മലയാളികളുടെ ഇടയിൽ വളരെ പ്രചാരം ഉള്ളതുമായ Certificate IV in Disability Support,Certificate III in Individual Support (Replacement Cert III in Aged Care) എന്നീ കോഴ്സുകൾ ആണു നടത്തുന്നത്.

പ്രധാന ജോലിക്ക് ശേഷം വൈകിട്ടു മൂന്നു മാസം കൊണ്ട് പൂർത്തിയാക്കാവുന്ന രീതിയിൽ ആണു ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ആണ് ക്ലാസുകൾ ഉള്ളത്. IHNA യിലെ വിദഗ്ധരായ അധ്യാപകർ ആണ് ക്ലാസുകൾ എടുക്കുന്നത്. അർഹരായവർക്ക് ഗവൺമെന്റ് ധന സഹായത്തോടെ വെറും 130 ഡോളറിനു ഈ കോഴ്സ് പഠിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് സജി കുന്നുംപുറത്ത് (0401 212 720) എന്ന നമ്പറിൽ ബന്ധപ്പെടുക. അല്ലങ്കിൽ മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ വെബ്സൈറ്റ് ആയ www.mavaustralia.com.au ൽ നിന്നോ , saji@ihna.edu.au എന്ന ഇമെയിൽ വിലാസത്തിൽ നിന്നോ ലഭിക്കാവുന്നതാണ്. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.