Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുലരി വിക്ടോറിയ കിഡ്‌സ് വിങ് ഓണാഘോഷം

pulari-onam-01

മെൽബൺ∙ പുലരി വിക്ടോറിയയുടെ കിഡ്സ് വിങ് വിഭാഗം സെപ്റ്റംബർ 25നു മെൽബണിൽ മനോഹരമായ ഓണാഘോഷം സംഘടിപ്പിച്ചു. ഹാലം സെക്കൻഡറി കോളജ് ഓഡിറ്റോറിയത്തിൽ വർണാഭമായ പൂക്കളവും നിറപറയും നിലവിളക്കും ഒരുക്കിക്കൊണ്ടാണ് ഓണാഘോഷം ആരംഭിച്ചത്. ചെണ്ടവാദ്യം, ശിങ്കാരിമേളം എന്നിവയോടൊപ്പം താലപ്പൊലിയേന്തിയ മലയാളിപ്പെൺകൊടികൾ, വാളും പരിചയും ഏന്തിയ അംഗചേകവന്മാർ എന്നിവരുടെ അകമ്പടിയോടെയാണ് മാവേലി മന്നൻ എഴുന്നള്ളിയത്.

pulari-onam-02

വിഭവ സമൃദ്ധമായ ഓണസദ്യയോടൊപ്പം വർണശബളമായ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി. പുലരി വിക്ടോറിയയുടെ അംഗങ്ങൾ പാചകം ചെയ്ത സ്വാദിഷ്ടമായ കേരളീയ വിഭവങ്ങൾ ഓണസദ്യയ്ക്ക് ഗൃഹാതുരത്വമേകി. സദ്യക്കു ശേഷം തുടങ്ങിയ കലാപരിപാടികളിലേക്കു ജിതേഷ് കൊയ്യോടൻ സ്വാഗതം ആശംസിച്ചു. കുട്ടികളുടെ കലാപരിപാടികളോടൊപ്പം മുതിർന്നവർ അവതരിപ്പിച്ച തിരുവാതിരയും വഞ്ചിപ്പാട്ടും ആഘോഷം ഗംഭീരമാക്കി.അനൂപ് മാത്യുവിന്റെ നന്ദിപ്രകാശനത്തോടെ പുലരിയുടെ ഈ വർഷത്തെ ഓണാഘോഷത്തിന് തിരശീല വീണു.

വാർത്ത∙ജോർജ് തോമസ്

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.