Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഷി അഗസ്റ്റിൻ എംഎൽഎ ഓസ്ട്രേലിയ സന്ദർശിക്കുന്നു

mla

മെൽബൺ∙ തുടർച്ചയായി നാലാം തവണയും ഇടുക്കി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിൽ എത്തിയ, ഇടുക്കിയിൽ ആദ്യമായി മെഡിക്കൽ കോളേജ് അനുവദിച്ച, കട്ടപ്പനയെ മുൻസിപ്പാലിറ്റി ആക്കിയ ഉയർത്തിയ ഇടുക്കിയുടെ വികസന നായകൻ റോഷി അഗസ്റ്റ്യൻ എംഎൽഎ ഹ്രസ്വ സന്ദർശനത്തിന് ഓസ്ട്രേലിയയിൽ എത്തുന്നു.

ഒരാഴ്ച നീണ്ടു നിൽക്കുന്ന സന്ദർശനത്തിൽ ഓസ്ട്രേലിയായിലെ വിവിധ മലയാളി സമൂഹത്തിന്റെ സ്വീകരണ സമ്മേളനങ്ങളിൽ മുഖ്യാതിഥിയായി റോഷി അഗസ്റ്റിൻ പങ്കെടുക്കുന്നു. കൂടാതെ 2017 നവംബറിൽ മെൽബണിൽ നടക്കുവാൻ പോകുന്ന ഗ്ലോബൽ പ്രവാസി കേരളാ കോൺഗ്രസ് കൺവൻഷന്റെ സ്വാഗത സംഘം കമ്മറ്റിയും റോഷി അഗസ്റ്റ്യൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ബിസിനസ് മീറ്റ്, കൾച്ചറൽ നൈറ്റ്, ഫാമിലി സംഗമം എന്നിവ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന പ്രവാസി സംഗമത്തിൽ ഉൾപ്പെടുത്തിയിട്ട് ഉണ്ട്. മെൽബൺ എയർപോർട്ടിൽ എത്തുന്ന റോഷി അഗസ്റ്റിൻ എംഎൽഎയ്ക്ക് പ്രവാസി കേരളാ കോൺഗ്രസ് ഓസ്ട്രേലിയ കമ്മറ്റി ഊഷ്മളമായ സ്വീകരണം നൽകുമെന്ന് ഭാരവാഹികളായ അലക്സ് കുന്നത്ത്, ജിജോ കുഴികുളം, സിജോ ഈന്തനാംകുഴി, ഷാജൻ ജോർജ്, സ്റ്റീഫൻ ഓക്കാട്, കിഷോർ ജോസ്, സാബു പഴയാറ്റിൽ, റ്റോമി കുഞ്ചെറിയ എന്നിവർ അറിയിച്ചു.

ഇടുക്കി മണ്ഡലത്തിലെ പ്രവാസി മലയാളികൾക്ക് റോഷി അഗസ്റ്റ്യൻ എംഎൽ യ്ക്ക് നിവേദനം നൽകാൻ താൽപര്യമുണ്ടെങ്കിൽ :
അലക്സ് കുന്നത്ത് : 040 256 67431, ഷാജൻ ജോർജ് : 0412902251

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.