Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റോഷി അഗസ്റ്റിൻ എംഎൽഎയ്ക്ക് സ്വീകരണം നൽകി

roshy-augstien

മെൽബൺ ∙ ഇടുക്കിയുടെ വികസന നായകൻ റോഷി അഗസ്റ്റിൻ എംഎൽഎയ്ക്ക് ബല്ലറാട്ട് മലയാളി കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഊഷ്മള സ്വീകരണം . ബല്ലാറാട്ടിലെ കനേഡിയൻ ലേക്ക്സ്പിൽ കൂടിയ സ്വീകരണ സമ്മേളനത്തിൽ പ്രവാസി കേരളാ കോൺഗ്രസ് ഓസ്ട്രേലിയ കോർഡിനേറ്റർ സിജോ ഈന്തനാംകുഴി സ്വാഗതം ആശംസിച്ചു.

ബല്ലറാട്ടിലെ ഇടവക വികാരി ഫാ. സാജൻ എഴുനൂറ്റിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബല്ലറാട്ട് മലയാളി അസോസിയേഷൻ പ്രസിഡന്റ് മോഹനൻ നായർ, സിജോ കാരിക്കൽ(ഒഐസിസി), ജലേഷ് കൊട്ടാരത്തിൽ(പ്രവാസി കേരളാ കോൺഗ്രസ്) എന്നിവർ ആശംസകൾ അർപ്പിച്ചു. തനിക്ക് നൽകിയ സ്വീകരണത്തിന് റോഷി അഗസ്റ്റിൻ എംഎൽഎ ബല്ലറാട്ട് മലയാളി കമ്മ്യൂണിറ്റിക്ക് നന്ദി പറഞ്ഞു.കേരളത്തിലെ ജനങ്ങളുടെ വിവിധ വിഷയങ്ങളെ യോഗത്തിൽ ചർച്ച ചെയ്തു. സ്േനഹ വിരുന്നോടെ സ്വീകരണ പരിപാടികൾ സമാപിച്ചു. ബല്ലറാട്ടിലെ വിവിധ സ്ഥലങ്ങൾ റോഷി അഗസ്റ്റിൻ എംഎൽഎ സന്ദർശിച്ചു.


Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.