Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷെപ്പ് ബീറ്റ്സിന്റെ ടിക്കറ്റ് വില്പന ഉദ്ഘാടനം ചെയ്തു

shepp-beats5

മെൽബൺ ∙ മെൽബണിലെ ശാന്തസുന്ദരമായ ഷെപ്പേർട്ടനിലെ യുവാക്കൾ നേതൃത്വം കൊടുക്കുന്ന ചെണ്ടമേളം 'ഷെപ്പ് ബീറ്റ്സി'ന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട സിനിമാ പ്രദർശനത്തിന്റെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം റോഷി അഗസ്റ്റിൻ എംഎൽഎ നിർവ്വഹിച്ചു.

shepp-beats

ചുരുങ്ങിയ കാലം കൊണ്ട് കഠിനമായ പരിശീനത്തിലൂടെ നിരവധി സ്റ്റേജുകളിൽ ചെണ്ടമേളത്തിൽ വിസ്മയം സൃഷ്ടിച്ച ഷെപ്പ് ബീറ്റ്സ് പുതുതലമുറയുടെ ഹരമായി മാറി.

shepp-beats01

ഷെപ്പേർട്ടനിലെ പതിനഞ്ചോളം യുവാക്കളാണ് ഷെപ്പ് ബീറ്റ്സ് ചെണ്ടമേളത്തിൽ താളലയങ്ങൾ സൃഷ്ടിക്കുന്നത്. ചെണ്ടമേളത്തോടൊപ്പം ചാരിറ്റി പ്രവർത്തനത്തിലും ഈ യുവാക്കൾ മുൻപന്തിയിലാണ്. ഷെപ്പ് ബീറ്റ്സ് ചെണ്ടമേളത്തിന്റെ ആശാനും കോർഡിനേറ്ററുമായ ജോബി വർഗീസിനെ റോഷി അഗസ്റ്റിൻ എംഎൽഎ പ്രത്യേകം അഭിനന്ദിച്ചു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.