Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രാവണോത്സവം 2016

bai

മെൽബൺ ∙ മെൽബണിലെ മലയാളികൾ ഇതിനോടകം നിരവധി ഓണാഘോഷങ്ങളിൽ പങ്കെടുത്ത് ഓണസദ്യയും കലാപരിപാടികളും ആസ്വാദിച്ചിട്ടുണ്ട്. മെൽബണിലെ ഊട്ടി എന്നു വിശേഷിപ്പിക്കുന്ന ബെറിക്ക് അയൽക്കൂട്ടത്തിന്റെ ശ്രാവണോത്സവം ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു. സെപ്റ്റംബർ 24 ശനിയാഴ്ച വൈകിട്ട് 3.30ഓടെ ഇത്തവണത്തെ ഓണാഘോഷങ്ങൾക്ക് യവനിക ഉയരുന്നു. ബെറിക്കിലെ മനോഹരമായ ഹിൽക്രസ്റ്റ് കോളജിന്റെ തിയേറ്ററിൽ ആണ് ഓണാഘോഷങ്ങൾ നടക്കുന്നത്.

വ്യത്യസ്തരായ കഴിവുകൾകൊണ്ട് ബെറിക്ക് അയൽക്കൂട്ടത്തെ ധന്യരാക്കാൻ കലാകാരന്മാരും കലാകാരികളും തങ്ങളുടെ കഴിവുകൾ ഹിൽക്രസ്റ്റ് തിയേറ്ററിൽ അവതരിപ്പിക്കുമ്പോൾ കാണികൾക്ക് വിസ്മയമായി മാറുകയാണ്. ഗുണനിലവാരത്തിലും സംഘടനാ പാടവത്തിലും അധിഷ്ഠിതമായ ഒരു കമ്മറ്റിയുടെ മേൽനോട്ടത്തിൽ മുപ്പതിൽപ്പരം കലാപരിപാടികൾ സ്റ്റേജിൽ അവതരിപ്പിക്കുമ്പോൾ മറ്റ് ഓണാഘോഷങ്ങളിൽ നിന്നും വ്യത്യസ്തമാകുകയാണ് ബെറിക്ക് അയൽക്കൂട്ടത്തിന്റെ ഓണാഘോഷം. മെൽബണിലെ ആദ്യകാല ഗായകൻ റെജി വർഗീസിന്റേയും മികച്ച അവതാരികയും ഡാൻസറും, ഗായികയും ആയ ഡോ. ആഷ, മുഹമ്മദ്, കുമ്പുക്കൽ മായാജാലം സൃഷ്ടിക്കുന്ന ജിനോ മാത്യുവിന്റേയും മറ്റ് കമ്മിറ്റിക്കാരുടേയും നേതൃത്വത്തിൽ ഓണാഘോഷങ്ങൾക്ക് ചാരുത പകരാൻ അഹോരാത്രം പ്രയത്നിക്കുന്നു.

അതോടൊപ്പം ബെറിക്ക് അയൽക്കൂട്ടത്തിന്റെ ആദ്യകാല അംഗങ്ങളും പുതുതലമുറിയലെ അംഗങ്ങളും ശ്രാവണോത്സവം വൻ വിജയമാക്കുവാൻ അണിയറിയിൽ പ്രവർത്തിക്കുന്നു. ഫെഡറൽ എം. പി. ആന്റണി ബ്രയാൻ ആയിരിക്കും ഇത്തവണത്തെ ഓണാഘോഷങ്ങളുടെ മുഖ്യാതിഥി. എല്ലാ മലയാളികളേയും ബെറിക്ക് അയൽക്കൂട്ടത്തിന്റെ ഓണാഘോഷത്തിലേക്ക് സ്വാഗതം.

Your Rating: