Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീ നാരായണ മിഷൻ സിഡ്‌നി 162-ാം ഗുരു ജയന്തി ആഘോഷിച്ചു

sree-narayana-mission-sydney6

സിഡ്‌നി∙യുഗ പ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ 162മത് ജയന്തി ആഘോഷങ്ങൾ ശ്രീ നാരായണ മിഷൻ സിഡ്‌നിയുട ആഭിമുഖ്യത്തിൽ 2016 ഒക്ടോബര്‍ 15 ശനിയാഴ്ച Wentworthville Uniting Church Hallൽ വച്ച് ആഘോഷിച്ചു. 2015 നവംബറിൽ രൂപീകൃതമായതിനു ശേഷമുള്ള ശ്രീ നാരായണ മിഷൻ സിഡ്‌നിയുട പ്രഥമ ജയന്തിയാഘോഷം മുഖ്യാതിഥിയായ ശ്രീരാമൻ കൃഷ്ണയ്യർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഗുരു ദേവ ദർശനങ്ങളുടെ കാലിക പ്രസക്തി, ആവശ്യം എന്നിവയെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം "ഒരുജാതി ഒരു മതം ഒരു ദൈവം"എന്ന ഗുരു വചനം ലോകം മുഴുവൻ ഏറ്റെടുത്തു നടപ്പിലാക്കുവാൻ SNMS മുന്നിട്ടിറങ്ങണം എന്നും ആഹ്വാനം ചെയ്തു.

sree-narayana-mission-sydney7

തുടർന്ന് നിറഞ്ഞ സദസ്സിനെ കലാപരിപാടികളുടെ മാസ്മരിക ലോകത്തേക്ക് കൂട്ടികൊണ്ടുപോയ കലാസന്ധ്യ അരങ്ങേറി. നന്ദിപ്രകാശന ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും സംഘടനയുടെ നന്ദിയും കടപ്പാടും അറിയിച്ചു പിരിഞ്ഞ യോഗത്തിനു ശേഷം വിഭവ സമൃദ്ധമായ ഓണസദ്യ നടന്നു.

ശ്രീ നാരായണ മിഷൻ സിഡ്‌നിയുടെ തുടർന്നുള്ള എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടക്കുന്ന പ്രാർത്ഥനാ യോഗങ്ങളിലും മറ്റു പരിപാടികളിലും പങ്കെടുക്കാൻ താല്പര്യമുള്ളവർ അനുരാജ് 0410177786, അരുൺ 0434249248, ബിജു 0450599569 എന്നിവരുമായി Sreenarayanamissionsydneys@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടുക.

വാർത്ത∙ അരുൺ ശശിധരൻ

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.