Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീനാരായണ മിഷൻ സിഡ്നിയിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷിക്കുന്നു

സിഡ്നി∙യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ 162–ാം ജയന്തി ആഘോഷങ്ങൾ ശ്രീനാരായണ മിഷൻ സിഡ്നിയുടെ ആഭിമുഖ്യത്തിൽ ഈ വരുന്ന ഒക്ടോബർ 15 ശനിയാഴ്ച Wentworthville Uniting church hall–ൽ ഭക്തി നിർഭരമായി ആഘോഷിക്കുന്നു.

വൈകിട്ട് നാലിനു ദൈവദശകം ആലപിച്ച് ഭദ്രദീപം കൊളുത്തി തുടങ്ങുന്ന പ്രാർത്ഥനാ ചടങ്ങുകൾക്കുശേഷം കുട്ടികളും മുതിർന്നവരുമായ കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെടും. കലാപരിപാടികൾക്കുശേഷം ഓണസദ്യയും ഉണ്ടായിരിക്കും. പ്രസ്തുത ചടങ്ങിലേക്ക് എല്ലാവരേയും ഗുരുദേവനാമത്തിൽ സ്വാഗതം ചെയ്യുന്നു.

പ്രസ്തുത പരിപാടികളെക്കുറിച്ചും ശ്രീനാരായണ മിഷൻ സിഡ്നിയുടെ തുടർപ്രവർത്തനങ്ങളെക്കുറിച്ചും അറിയാൻ ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന അംഗങ്ങളുമായി ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

അനുരാജ് : 0410 177 780
അരുൺ : 0434 249 248
ബിജു : 0450 599 569

വാർത്ത∙അരുൺ ശശിധരൻ


Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.