Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി തിരുനാൾ ആചരിച്ചു

st-mary

മെൽബൺ ∙ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് മിഷന്റെ ആഭിമുഖ്യത്തിൽ ക്ലയിറ്റൻ സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശുദ്ധ കന്യാമറിയത്തിന്റെ എട്ടു നോമ്പാചരണം വിവിധ പരിപാടികളോടെ സമാപിച്ചു. ഫാ. സ്റ്റീഫൻ കണ്ടാരപ്പളളി, ഫാ. തോമസ് കുമ്പുക്കൽ, ഫാ. ജോസി കിഴക്കെ തലയ്ക്കൽ, ഫാ. ഏബ്രഹാം കുന്നത്തോളി, ഫാ. വിൻസെന്റ് മഠത്തിക്കുന്നേൽ, ഫാ. റ്റോമി കളത്തൂർ, ഫാ. രാജ ജേക്കബ് എന്നിവർ വിവിധ ദിവസങ്ങളിലെ ജപമാലയ്ക്കും വിശുദ്ധ കുർബാനയ്ക്കും നേതൃത്വം നൽകി.

st-mary-2

ഫാ. സ്റ്റീഫൻ കണ്ടാരപ്പളളിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. തോമസ് കുമ്പുക്കൽ, ഫാ. ജോണി സിഎംഐ എന്നിവർ സഹകാർമ്മികരായിരുന്നു. പിറവി തിരുനാളിന്റെ സമാപന ദിവസം ഫാ. ജോണി സിഎംഐ വചന സന്ദേശം നൽകി. ഇപ്രാവശ്യത്തെ മാതാവിന്റെ എട്ടു നോമ്പാചരണത്തിന് ഒൻപത് പ്രസുദേന്തിമാർ നേതൃത്വം നൽകി.

വിശുദ്ധ കുർബാനയ്ക്കുശേഷം പാച്ചോർ നേർച്ചയും സ്നേഹവിരുന്നും ഉണ്ടായിരുന്നു. ട്രസ്റ്റിമാരായ സ്റ്റീഫൻ ഓക്കാട്ട്, സോളമൻ ജോർജ്, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ മാതാവിന്റെ എട്ടു നോമ്പാചരണത്തിന് നേതൃത്വം നൽകി. 

Your Rating: