Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സണ്‍ഷൈന്‍ കോസ്റ്റ് കേരള അസോസിയേഷന്‍ വാര്‍ഷികവും ഓണാഘോഷവും സംഘടിപ്പിച്ചു

onam സണ്‍ഷൈന്‍ കോസ്റ്റ് കേരള അസോസിയേഷന്‍ നാലാമത് വാര്‍ഷികവും ഓണാഘോഷവും ചലച്ചിത്ര സംവിധായകനും നടനും നിര്‍മാതാവും എഴുത്തുകാരനുമായ ജോയ്.കെ.മാത്യു ഉദ്ഘാടനം ചെയ്യുന്നു.

ബ്രിസ്‌ബെന്‍: സണ്‍ഷൈന്‍ കോസ്റ്റ് കേരള അസോസിയേഷന്‍ നാലാമത് വാര്‍ഷികവും ഓണാഘോഷവും നടത്തി. കൊളാണ്ട്ര സി.സി.എസ് ഹാളില്‍ നടന്ന ആഘോഷം ചലച്ചിത്ര സംവിധായകനും നടനും നിര്‍മാതാവും എഴുത്തുകാരനുമായ ജോയ്.കെ.മാത്യു ഉദ്ഘാടനം ചെയ്തു. സണ്‍ഷൈന്‍ കോസ്റ്റ് കേരള അസോസിയേഷന്‍ പ്രസിഡന്റ് തോമസ് ചെറിയാന്‍, സെക്രട്ടറി അജക്‌സ് ഡാനിയല്‍ മാത്യു, വൈസ് പ്രസിഡന്റ് സണ്ണി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് നാല്‍പ്പതോളം കലാപരിപാടികള്‍ അവതരിപ്പിച്ചു.

vadamvali ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന പുരുഷന്മാരുടെ വടംവലി മത്സരത്തില്‍ നിന്നും.

ഷൈനി ആല്‍ഡ്രിന്‍ ആന്‍ഡ് ടീം, ജോബിഷ് ആന്‍ഡ് ടീം എന്നിവര്‍ അവതരിപ്പിച്ച തിരുവാതിരയും നീന സണ്ണി അവതരിപ്പിച്ച നൃത്തവും ജോബിഷും ഭാര്യ ടെസ്സയും അവതരിപ്പിച്ച നാടോടി നൃത്തം, ലിനിയും സംഘവും അവതരിപ്പിച്ച സംഘനൃത്തം എന്നിവ മികച്ച പ്രകടനം കാഴ്ചവെച്ചു. ഫെബിന്‍ മനോജിന്റെ നേതൃത്വത്തില്‍ വയലിന്‍ ഫ്യൂഷന്‍, എറിക് സണ്ണിയുടെ ഡ്രംസ് ഫ്യൂഷന്‍, ആഗ്നസും ടീമും അവതരിപ്പിച്ച  ക്ലാസിക്കല്‍ ഡാന്‍സ്, ആല്‍ബി തോമസും ടീമും അവതരിപ്പിച്ച സ്‌കിറ്റ്, പ്രൈസി സണ്ണിയും ടീമും അവതരിപ്പിച്ച കപ്പിള്‍ ഡാന്‍സ് എന്നിവ പ്രത്യേക സമ്മാനത്തിനര്‍ഹമായി. വനിതകളുടെ വടംവലി മത്സരത്തില്‍ പ്രൈസി സണ്ണിയും ടീമും പുരുഷ വടംവലിയില്‍ നിഷാന്‍ തോമസും ടീമും ഒന്നാം സമ്മാനം നേടി. വിജയികള്‍ക്കുള്ള സമ്മാനം ജോയ്.കെ.മാത്യു വിതരണം ചെയ്തു.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.