Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിസ്മൽ സീനിയർ സിറ്റിസൺസ് ഫോറം ‘തണൽ’ തുടക്കമായി

sydney-1

സിഡ്നി∙ സിഡ്നി മലയാളി അസോസിയേഷൻ മുതിർന്ന പൗരന്മാർക്കായി രൂപീകരിച്ച ‘തണലി’ ന്റെ ഔപചാരികമായ ഉദ്ഘാടനവും ആദ്യ സംഗമവും വെന്റ് വെർത്ത് വില്ലിൽ വെച്ചു നടന്നു. നൂറിലധികം അംഗങ്ങൾ പങ്കെടുത്ത സംഗമവേദിയിൽവച്ച് സീനിയർ സിറ്റിസൺ പ്രതിനിധികളായ ശാരദാ അയ്യർ, ഡോ. ടി. സി. ജോർജ്, തോമസ് മത്തായി, ഡാനിയേൽ ഐസക് എന്നിവരും Symal പ്രസിഡന്റ് ബാബു വർഗീസും ചേർന്ന് നിലവിളക്കു കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു.

sydney-2

തുടർന്ന് ഷീലാ നായർ, ജയാ കാന്തൻ, ഉമ അയ്യർ, നീലു ജോർജ്, ബിജു ജോർജ് എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സിസ്മൽ പ്രസിഡന്റ് ബാബു വർഗീസ് സ്വാഗതവും സെക്രട്ടറി കൃതജ്ഞതയും രേഖപ്പെടുത്തി. കഴിഞ്ഞ കാലങ്ങളിൽ സിഡ്നിയിലെ മലയാളി സമൂഹത്തിൽ സജീവമായിരുന്നവർക്ക് അനുഭവങ്ങളും ഓർമ്മകളും പങ്കുവെയ്ക്കുവാനും സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കുവാനും ലഭിച്ച അനുസ്മരണീയ അനുഭവമായിരുന്നു സംഗമവേദി. നാൽപത് വർഷങ്ങൾക്ക് മുൻപ് സിഡ്നിയിലെ ആദ്യത്തെ ഓണാഘോഷ വേദിയിൽ ആലപിച്ച ഗാനം വീണ്ടും ജയാ കാന്തൻ സംഗമവേദിയിൽ ആലപിച്ചത് വേറിട്ട അനുഭവമായിരുന്നു. ഉഷാ മാത്യു കൺവീനറായി പ്രവർത്തിച്ചു.

വാർത്ത∙ ജെയിംസ് ചാക്കോ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.