Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണാഘോഷത്തിനും വാർഷികത്തിനും ഒരുങ്ങി ടൗൺസ് വിൽ

ടൗൺസ് വിൽ ∙ കേരള അസോസിയേഷൻ ഓഫ് ടൗൺസ് വില്ലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണാഘോഷവും അസോസിയേഷന്റെ ഒന്നാം വാർഷികവും സെപ്റ്റംബർ 10ന് കിർവ്വൻ ബാപ്റ്റിസ്റ്റ് ചർച്ച് ഹാളിൽ വച്ച് നടത്തപ്പെടുന്നു. വ്യത്യസ്തവും വിനോദപ്രദവുയ നിരവധി പരിപാടികളാണ് ഈ വർഷം ഒരുക്കിയിട്ടുളളത്.

ശനിയാഴ്ച രാവിലെ 10.30ന് ആരംഭിക്കുന്ന ചടങ്ങുകളിൽ ടൗൺസ് വില്ലിലെ ആത്മീയ, സാമൂഹിക, രാഷ്ട്രീയ നിരയിലെ പ്രമുഖർ പങ്കെടുക്കും. പരിപാടികളിൽ പങ്കെടുക്കുവാൻ താൽപര്യം ഉളളവർ 0421179350 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് അറിയിക്കുന്നു.
 

Your Rating: