Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വടംവലി മത്സരം സെഹിയോൻ കൂടാരയോഗം ഒന്നാം സ്ഥാനത്ത്

tug-of-war-sehion-winners02

മെൽബൺ ∙ സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടികളിൽ വടംവലി മത്സരത്തിൽ സെഹിയോൻ കൂടാരയോഗം കരസ്ഥമാക്കി.

tug-of-war-sehion-winners03

മുണ്ടുതറയിൽ ജോസഫ് ആന്റ് ജിജി മെമ്മോറിയൽ ട്രോഫിയും ജോസഫ് സൂസൻ ഫാമിലി സ്പോൺസർ ചെയ്ത 201 ഡോളർ ക്യാഷ് പ്രൈസും ഫാ. സ്റ്റീഫൻ കണ്ടാരപ്പളളി സമ്മാനിച്ചു.

tug-of-war-sehion-winners01

രണ്ടാംസ്ഥാനം കരസ്ഥമാക്കിയ കെസിവൈഎൽ ടീമിന് ബേബി മുറിയമാരിയിൽ മെമ്മോറിയൽ ട്രോഫിയും ജോ– ദീപാ ഫാമിലി സ്പോൺസർ ചെയ്ത 101 ഡോളർ ക്യാഷ് പ്രൈസും, മൂന്നാം സ്ഥാനം ലഭിച്ച നസ്രത്ത് കൂടാരയോഗത്തിന് ബേബി–എൽസി ഫാമിലി സ്പോൺസർ ചെയ്ത 51 ഡോളർ ക്യാഷ് പ്രൈസും ഫാ. സ്റ്റീഫൻ കണ്ടാരപ്പളളി സമ്മാനിച്ചു.

tug-of-war-sehion-winners

സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ചാപ്ലയിൻ ഫാ. തോമസ് കുമ്പുക്കൽ, ട്രസ്റ്റിമാരായ സ്റ്റീഫൻ ഓക്കാട്ട്, സോളമൻ ജോർജ്, പാരിഷ് കൗൺസിൽ അംഗങ്ങൾ, വിവിധ കൂടാരയോഗ ഭാരവാഹികൾ എന്നിവർ വടംവലി മത്സരങ്ങൾക്ക് നേതൃത്വം നൽകി.
 

Your Rating: