Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വടംവലിയിൽ വി- സ്റ്റാർ ജേതാക്കളായി

vadam-vali

സിഡ്നി∙ കേരളാ ഫ്രണ്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സിഡ്നിയിൽ സംഘടിപ്പിച്ച ഓൾ ഓസ്ട്രേലിയാ വടംവലി ശ്രദ്ധേയമായി. വിവിധ ടീമുകൾ അണിനിരന്ന വാശിയേറിയ വടംവലി മത്സരത്തിൽ മെൽബണിൽ നിന്നുമുള്ള വി സ്റ്റാർ വിജയിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി ഒരു പറ്റം ചെറുപ്പക്കാരുടെ നിദാന്തമായ പരിശ്രമമാണ് വി സ്റ്റാർ. വളരെ അടുക്കും ചിട്ടയോടും കൂടെ നടത്തിവരുന്ന പരിശീലനവും ത്യാഗമനോഭാവവുമാണ് വി സ്റ്റാറിന്റെ വിജയമെന്ന് ടീം ക്യാപ്റ്റൻ ജോഷി ചാക്കോയും വൈസ് ക്യാപ്റ്റൻ ജോൺ ജോസഫും അറിയിച്ചു.

കഴിഞ്ഞ വർഷം ഓണാഘോഷത്തോടനുബന്ധിച്ച് മെൽബണിൽ നടന്ന എംഎഫ്എഫ്, എംഎവി, മൈത്രി, എന്നീ മത്സരങ്ങളിൽ വി സ്റ്റാർ മെൽബൺ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

വാർത്ത∙ ജോസ് എം. ജോർജ് 

Your Rating: