Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈരളി ഷാങ്ഹായ് ഓണം കൊണ്ടാടി

shanghai-2

ഷാങ്ഹായ്∙ ഫ്രണ്ട് ഹോട്ടലിൽ വച്ച് നടന്ന ആഘോഷത്തിൽ ഷാങ്ഹായിയിലെയും സമീപനഗരങ്ങളിലെയും മലയാളികളോടൊപ്പം മറ്റ് ഇന്ത്യക്കാരും വിദേശികളും ചേർന്നത് മേളത്തിന് കൊഴുപ്പ് കൂട്ടി. ഇന്ത്യൻ അസോസിയേഷൻ ഷാങ്ഹായ് പ്രസിഡന്റ് രാജ് ഖോസ ഉദ്ഘാടനം നിർവഹിച്ചു.

shanghai-4

താലമേന്തിയ തരുണീമണികളുടെയും പുലികളുടെയും അകമ്പടിയോടെ മാവേലി എഴുന്നള്ളിയതോടെ കാണികളുടെ ആവേശം ഉച്ചസ്ഥായിയിലായി.

shanghai-3

തുടർന്ന് ഷാങ്ഹായി കൈരളി അംഗങ്ങൾ അവതരിപ്പിച്ച ഓണത്തെക്കുറിച്ചുള്ള പ്രസംഗങ്ങൾ, പാട്ടുകൾ ,രംഗപൂജ, തിരുവാതിര, വഞ്ചിപ്പാട്ട്, സംഘനൃത്തം, സിനിമാറ്റിക് നൃത്തങ്ങൾ, മുതലായ കലാപരിപാടികൾ, ക്വിസ്, വടംവലി എന്നിവ അരങ്ങേറി.

shanghai-5

സ്പോർട്സ് സമ്മാനങ്ങൾ, നറുക്കെടുപ്പ് സമ്മാനങ്ങൾ എന്നിവക്ക് പുറമെ കലാപരിപാടികൾ അവതരിപ്പിച്ച എല്ലാവർക്കും കൈരളി ഷാങ്ഹായ് ട്രോഫികളും സമ്മാനമായി നൽകി.

shanghai-1

വാഴയിലയിൽ വിളമ്പിയ വിഭവസമൃദ്ധളായ ഓണസദ്യ മലയാളികളോടൊപ്പം ചൈനക്കാരടക്കമുള്ള വിദേശികൾ ആസ്വദിച്ചു കഴിച്ചു.

വാർത്ത∙ ശ്രീജിത്ത് എം. കെ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.