Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്വാണ്ടൻ മലയാളി സമാജം ഓണം ആഘോഷിച്ചു

kwandon-malayalee-onax

ക്വാണ്ടൻ∙ മലേഷ്യയിലെ ക്വാണ്ടൻ മലയാളി സമാജം സെപ്റ്റംബർ 25ന് ഓണമാഘോഷിച്ചു. ശ്രീ മഹാമാരിയമ്മൻ ക്ഷേത്ര ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്.

kwandon-malayalee-ona

നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ഗാനങ്ങളും, നൃത്തങ്ങളും, കുട്ടികൾക്കായുള്ള വിവിധ മത്സരങ്ങളും, മഹാബലിയുടെ എഴുന്നള്ളത്തും ഒരുക്കിയിരുന്നു.

kwandon-malayalee-ona5

സമാജം പ്രസിഡന്റ് കേശവന്‍ നായർ സ്വാഗതം ആശംസിച്ചു. പരിപാടി ഭംഗിയായി സംഘടിപ്പിച്ച കമ്മിറ്റിയംഗങ്ങൾക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

kwandon-malayalee-ona01

ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ നിരാലംബരായ അംഗങ്ങൾക്കുള്ള ചികിത്സാ സഹായവിതരണവും അപകടത്തിൽപ്പെട്ടവർക്കും എൻജിഒകള്‍ക്കുമുള്ള ധനസഹായ വിതരണവും നടന്നു.

ഇതിനു പുറമേ പഠനത്തിൽ മികവു പുലർത്തുന്ന സമാജത്തിലെ അംഗങ്ങളായ വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങളും ഓണാഘോഷങ്ങളുടെ ഭാഗമായി വിതരണം ചെയ്തു.

സുശീല മേനോൻ തന്റെ പ്രസംഗത്തിൽ മലയാളികൾ തങ്ങളുടെ സാംസ്കാരിക തനിമയും, ഭാഷയും, ഒത്തൊരുമയും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിച്ചു.

kwandon-malayalee-ona02

സമാജത്തിലെ സ്ത്രീകളുടെ നേതൃത്വത്തിൽ 15 വിഭവങ്ങളടങ്ങിയ ഓണസദ്യയും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.

വാർത്ത∙ സുധീഷ് കുമാർ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.