Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലാലയെ ആക്രമിച്ച 10 താലിബാന്‍ അംഗങ്ങള്‍ക്ക് 25 വര്‍ഷം തടവ്

malala1

ഇസ്ലാമാബാദ്∙സ്ത്രീകളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ മലാല യൂസഫ് സായ എന്ന 15 കാരിയെ 2012 ല്‍ സ്‌ക്കൂളില്‍ നിന്നും പോകുന്ന വഴി വാഹനം തടഞ്ഞു നിര്‍ത്തി തലക്കു നേരെ വെടിയുതിര്‍ത്ത് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസ്സില്‍ പത്തുപേരെ 25 വര്‍ഷത്തെ തടവിന് പാക്കിസ്ഥാന്‍ കോടതി ശിക്ഷിച്ചു.

പാക്കിസ്ഥാന്‍ താലിബാന്‍ ഈ ആക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.വിദേശ രാജ്യങ്ങളില്‍ നിന്നും ലഭിച്ച വിദഗ്ദ്ധ ചികിത്സ മലാലയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു.

malala2

2014 ല്‍ സമാധാനത്തിനുള്ള നോബല്‍ പ്രൈസ് മലാലക്ക് ലഭിച്ചിരുന്നു.ശിക്ഷിക്കപ്പെട്ട പത്തുപേരും ഒരു പക്ഷേ മലാലയെ വെടിവെച്ചവരുടെ സംഘത്തില്‍ ഉള്ളവരായിരിക്കണമെന്നില്ല. മലാലയുടെ തലക്കു നേരെ വെടിയുതിര്‍ത്തുവെന്ന് കരുതപ്പെടുന്ന പ്രതി അഫ്ഗാനിസ്ഥാനിലേക്ക് കടന്ന കളഞ്ഞതായാണ് വിശ്വസിക്കപ്പെടുന്നത്. സെക്യൂരിറ്റി ഉദ്യോഗസ്ഥനാണ് ഈ വിവരം വെളിപ്പെടുത്തിയത്. മലാലക്ക് ഇപ്പോഴും സ്വന്തം നാട്ടിലേക്ക് മടങ്ങുക അസാധ്യമാണ്. താലിബാന്‍ പോരാളികള്‍ മലാലയേയും കുടുംബാംഗങ്ങളേയും വധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വാർത്ത∙ പി.പി.ചെറിയാൻ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.