Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിലിപ്പീന്‍സില്‍ മലയാളികളുടെ സ്വാതന്ത്ര്യദിനാഘോഷം

philippines-malayali-independence

മനില‌∙ ഫിലിപ്പീന്‍സിലെ കഗായന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ മലയാളി വിദ്യാര്‍ഥികള്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. 20,000ത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജില്‍ എംബിബിഎസിന് പഠിക്കുന്ന മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് സ്വാതന്ത്ര്യദിനത്തില്‍ വിപുലമായ ആഘോഷം നടത്തിയത്. 250ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ വിരലിലെണ്ണാവുന്നവരൊഴിച്ച് ബാക്കിയുള്ളവരെല്ലം മലയാളി വിദ്യാര്‍ഥികളാണ്.

philippines-malayali-independence-flag

സ്വാതന്ത്ര്യദിനാഘോഷത്തില്‍ കോളജില്‍ പഠിക്കുന്ന ആഫ്രിക്കക്കാരും, നേപ്പാളികളും, ഫിലിപ്പൈന്‍സുകാരും പങ്കെടുത്തു. യൂണിവേഴ്‌സിറ്റിയിലെ സീനിയര്‍  ഓഫീസര്‍ ഫിഡല്‍ ബദാങ്ങാണ് പതാക ഉയര്‍ത്തിയത്. മലയാളി വിദ്യാര്‍ഥികളായ ഡാനി എസ്.മാത്യു(തൃശൂര്‍), റൗഷന്‍ ഇബ്രാഹിം(നിലമ്പൂര്‍), ഷാഫി മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ചരിത്രത്തെക്കുറിച്ചുള്ള പ്രസംഗവും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ഈ കോളജില്‍ ആദ്യമായാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. ഇന്ത്യന്‍ പതാകയുള്ള ടീ ഷര്‍ട്ട് ധരിച്ചാണ് വിദ്യാര്‍ഥികള്‍ ആഘോഷത്തില്‍ പങ്കെടുത്തത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഷാജു- 9746347724

വാർത്ത∙ പോൾ മാത്യു

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.