Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിംഗപ്പൂര്‍ മലയാളി ലിറ്റററി ഫോറം സാഹിത്യ സംവാദം നടത്തി

malayalam-literary-forum

സിംഗപ്പൂര്‍. സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍െറ പോഷക സംഘടനയായ 'സിംഗപ്പൂര്‍ മലയാളി ലിറ്റററി ഫോറത്തിന്‍െറ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട സാഹിത്യ സംവാദച്ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ കെ. പി. രാമനുണ്ണി 'ഉത്തരാധുനിക മലയാള കഥാഖ്യാനം : സാധ്യതകളും പ്രതിസന്ധികളും എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു. സാഹിത്യത്തിന്‍െറ സാമൂഹിക- രാഷ്ട്രീയ ദൌത്യത്തെപ്പറ്റിയും കമ്പോളവത്കൃത വ്യവസ്ഥിതിയില്‍ ജീവിതത്തെ പുനര്‍നിര്‍ണ്ണയിക്കുന്നതില്‍ സാഹിത്യം നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും വിശദമായി വിശകലനം ചെയ്തു.

ഒരു വര്‍ഷത്തിലേറെയായി സിംഗപ്പൂരില്‍ സര്‍ഗ്ഗ സാഹിത്യ വിഷയങ്ങളെപ്പറ്റി ഗൌരവപൂര്‍വ്വകമായ ചര്‍ച്ചകളും ആസ്വാദനങ്ങളും സംഘടിപ്പിക്കുന്ന ലിറ്റററി ഫോറത്തിന്‍െറ പ്രവര്‍ത്തനങ്ങളെപ്പറ്റി തന്‍െറ സ്വാഗത പ്രസംഗത്തില്‍ ഉല്ലാസ് കുമാര്‍ വിശദീകരിച്ചു. കവി ഡി. സുധീരന്‍, ലിറ്റററി ഫോറം പ്രസിദ്ധീകരിച്ച 'ഷിമസക്കി എന്ന തന്‍െറ കവിതാ സമാഹാരത്തില്‍ നിന്ന് കവിത അവതരിപ്പിച്ചു.

കവി എം. കെ. ഭാസിയെ കെ. പി. രാമനുണ്ണി പൊന്നാടയണയിച്ച് ആദരിച്ചു. പ്രൊഫ. പ്രഹ്ലാദ് വടക്കേപ്പാട്, എം. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

പ്ര-ബന്ധാവതരണത്തിനു ശേഷം കെ. പി. രാമനുണ്ണിയുമായുളള ആശയ സംവാദത്തെ താരാ രവീന്ദ്രന്‍ നയിച്ചു.

വാര്‍ത്ത. ഉല്ലാസ് കുമാര്‍

Your Rating:

POST YOUR COMMENTS

In order to prevent misuse of this functionality your IP address is traced

Characters remaining (3000)

Disclaimer 

Fill in your details:

Name :

Email :

Location :

Enter the letters from image :

You have already approved this comment.

You have already marked this comment as offensive

Disclaimer