Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൊറന്റോയിലെ ദിലീപ് ഷോ വൻവിജയം

dileep

കാനഡ∙ ബ്ലു സഫയർ എന്റർടെയ്ൻമെന്റ് നടത്തിയ ദിലീപ് ഷോ വൻ വിജയം. കാനഡ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മെഗാഷോയ്ക്ക്  ടൊറന്റോയിലെ വേദി സാക്ഷിയാകുകയായിരുന്നു. കാനഡായുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകൾ ഈ ഷോയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വ്യത്യസ്തമായ ഷോകളിലൂടെ വളരെ പെട്ടെന്ന് തന്നെ ടൊറന്റോയിലെ മലയാളികളുടെ ഇടയിൽ സ്ഥാനം നേടിയ ബ്ലുസഫയർ എന്റർടെയ്ൻമെന്റിന്റെ  മൂന്നാമത്തെ പ്രോഗ്രാമാണ് ദിലീപ് ഷോ.

dileep-01

ബിഎസ്ഇ അടുത്ത വർഷം മുതൽ  TISFA എന്ന േപരിൽ നടത്തുവാൻ പോകുന്ന പ്രോഗ്രാമിന്റെ ഔദ്യോഗികമായ ഉദ്ഘാടനം ഈ വേദിയിൽ ജനപ്രിയ നായകന്റെ സാന്നിധ്യത്തിൽ ബിഎസ്ഇയുടെ സിഇഒ ആയ അജിഷ് രാജേന്ദ്രൻ അറിയിച്ചു. ഇവരുടെ എല്ലാവിധ പ്രവർത്തനങ്ങൾക്കും വിജയാശംസകളും പിൻതുണയും നേർന്നു കൊണ്ടാണ് ദിലീപ് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. 

കൂടുതൽ ചിത്രങ്ങള്‍ കാണാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.