Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോസഫ് സ്രാമ്പിക്കൽ പിതാവിന് മാഞ്ചെസ്റ്റർ വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ്

srampikal-2

മാഞ്ചെസ്റ്റർ∙ ബ്രിട്ടനിലെ സിറോ മലബാർ വിശ്വാസികൾക്കായി പ്രെസ്റ്റൻ ആസ്ഥാനമായി പുതുതായി രൂപീകരിക്കാൻ പോകുന്ന എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടൻ ഓഫ് ദി സിറോ മലബാർ രൂപതയുടെ നിയുക്ത
മെത്രാൻ ജോസഫ് സ്രാമ്പിക്കൽ പിതാവിന് മാഞ്ചെസ്റ്റർ വിമാനത്താവളത്തിൽ യുകെയിലെ സിറോ മലബാർ വൈദികരും വിശ്വാസികളും ചേർന്ന് ഊഷ്മള സ്വീകരണം നൽകി.

srampikal-welcome

മെത്രാനായി നിയോഗിക്കപ്പെട്ടതിനു ശേഷം ആദ്യമായി യുകെയിൽ എത്തിച്ചേർന്നപിതാവിനെ സിറോ മലബാർ സഭ യുകെ കോഡിനേറ്റർ റവ. ഡോ. തോമസ് പാറയടി, മെത്രാഭിഷേക ശുശ്രൂഷകളുടെ സ്വാഗത സംഘം ജോയിന്റ് കൺവീനർ റവ. ഡോ. മാത്യു ചൂരപൊയ്കയി, വൈദിക സെക്രെട്ടറി റവ. ഫാ. ജിനോ അരീക്കാട്ട്, റിസപ്‌ഷൻ കമ്മറ്റി കൺവീനർ റവ. ഫാ. സജി മലയിൽ പുത്തൻപുര, സാൽഫോർഡ് രൂപത സിറോ മലബാർ ചാപ്ലിൻ ഫാ.തോമസ് തൈക്കൂട്ടത്തിൽ, ഡോ. സോണി കടംതോട്, ലീഡ്സ് രൂപത ചാപ്ലിൻ റവ. ഫാ. മാത്യു മുളയോലിൽ വിവിധ രൂപതകളിൽ നിന്നുള്ള അല്മായ പ്രതിനിധികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.

റോമിൽ പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പയെ സന്ദർശിച്ച ശേഷമാണ് നിയുക്ത മെത്രാൻ യുകെയിൽ എത്തി ചേർന്നിരിക്കുന്നത്. ഒക്ടോബര്‍ മാസം ഒൻപതാം തീയതി പ്രെസ്റ്റണിലെ നോർത്ത് എൻഡ് സ്റ്റേഡിയത്തിൽ വച്ചാണ് മെത്രാഭിഷേക ശുശ്രൂഷകൾ നടക്കുന്നത്. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷകളിൽ ബ്രിട്ടനിലും നാട്ടിലും നിന്നുള്ള മത സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.

srampikal-3

സിറോ മലബാർ സഭയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള പിതാക്കന്മാരും പരിപാടികളിൽ സംബന്ധിക്കും. മെത്രാഭിഷേക ശുശ്രൂഷകളിൽ പങ്കെടുക്കുന്നതിനായി യുകെയുടെ വിവിധ ഭാഗങ്ങളിൽനിന്നും ആളുകൾ വിശുദ്ധ കുർബാന കേന്ദ്രങ്ങൾ കേന്ദ്രമാക്കി ഒരുമിച്ചു കോച്ചുകളിലും, സ്വകാര്യ വാഹനങ്ങളിലും പോകാനുള്ള തയായാറെടുപ്പിലാണ്.

മാഞ്ചെസ്റ്ററിൽ നിന്നും ഇന്ന് വൈകിട്ട് പ്രെസ്റ്റണിൽ എത്തിച്ചേരുന്ന നിയുക്ത മെത്രാൻ സെന്റ് അൽഫോൻസാ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. നാളെ യുകെയിലെ സിറോ മലബാർ വൈദികരുടെ മീറ്റിങ്ങിൽ പങ്കെടുക്കുന്ന നിയുക്ത മെത്രാൻ തുടർന്ന് യുകെയിലെ വിവിധ സിറോ മലബാർ കുർബാന കേന്ദ്രങ്ങളിലും തദ്ദേശീയ മെത്രാനാമാരുമായും കൂടിക്കാഴ്ച നടത്തും.

നോർത്ത് എൻഡ് സ്റ്റേഡിയത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ നടത്തേണ്ടതിനാൽ മെത്രാഭിഷേക ശുശ്രൂഷകളിൽ പങ്കെടുക്കാൻ എത്തുന്നവർ സിറോ മലബാർ ചാപ്ലിൻമാർ മുഖേന മുൻകൂട്ടി പ്രവേശനത്തിനുള്ള പാസുകൾ വാങ്ങേണ്ടതാണ് എന്ന് സംഘാടക സമിതി അറിയിച്ചു. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മെത്രാഭിഷേകത്തിനായി എത്തിച്ചേരുന്നവർക്കുവേണ്ടി എല്ലാ ക്രമീകരണങ്ങളും ഒരുക്കുന്നതിനായി വിവിധ സിറോ മലബാർ വൈദികരുടെയും അല്മായ നേതാക്കളുടെയും നേതൃത്വത്തിലുള്ള കമ്മറ്റികൾ ഊർജസ്വലമായി പ്രവർത്തിച്ചു വരുന്നതായി മീഡിയ കോഡിനേറ്റർ ഫാ. ബിജു കുന്നക്കാട് അറിയിച്ചു.

വാർത്ത∙ ഷൈമോൻ തോട്ടുങ്കൽ 

Your Rating: