Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാർ ജോസഫ് സ്രാമ്പിക്കലിന് ലീഡ്സിൽ പ്രൗഢോജ്ജ്വല സ്വീകരണം

mar-jospeh-srambikal

ലീഡ്സ് ∙ ഇടയന്റെ വരവിനായി കാത്തിരുന്ന ലീഡ്സ് സിറോ –മലബാർ വിശ്വാസികൾ ഗ്രേറ്റ് ബ്രിട്ടൻ സിറോ– മലബാർ രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന് പ്രൗഢോജ്ജ്വലമായ സ്വീകരണം നൽകി. ചാപ്ലെയിൻ ഫാ. മാത്യു മുളയോളിയുടെ നേതൃത്വത്തിൽ ഇടവക സമൂഹം ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.

ദൈവിക പദ്ധതിയാൽ പരിശുദ്ധ സിംഹാസനം ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട് ലൻഡിലെ സിറോ –മലബാർ വിശ്വാസികൾക്കായി അനുവദിച്ചു നൽകിയ രൂപതയുടെ പ്രവർത്തനങ്ങൾ രാജ്യത്തിന്റെ സംസ്കാരത്തിനോട് ചേർന്ന് സഭയുടെ പാരമ്പര്യത്തിലധിഷ്ഠിതമായി പ്രവർത്തിക്കുവാൻ എല്ലാവരുടെയും പ്രത്യേകമായ പ്രാർത്ഥനയും സഹകരണവും പുതിയ രൂപതയ്ക്കും അജപാലക ശുശ്രൂഷകർക്കും നൽകണമെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ അഭ്യർത്ഥിച്ചു.

mar-joseph-srambikal-new

മെത്രാഭിഷേകത്തിനുശേഷം ഓരോ ഇടവകകളിലെയും കുടുംബ കൂട്ടായ്മക ളിൽ സംബന്ധിച്ച് പ്രാർത്ഥനാ ചൈതന്യത്തിൽ സഭയെ വളർത്തുവാനും നന്മയുടെ നൽവിത്തുകൾ സമൂഹത്തിൽ പാകി ദൈവിക സ്നേഹത്തിന്റെ മാധുര്യം പങ്കുവഹിക്കുന്ന, വിശ്വാസ ചൈതന്യം ഏവരിലേയ്ക്കും പകരുന്ന ക്രൈസ്തവ സമൂഹമായി വളർന്നു വരുവാനും സുവിശേഷം ഏവരിലും എത്തിച്ചുകൊടുക്കുവാനും നാം ബാധ്യസ്ഥരാണെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ ഓർമ്മിപ്പിച്ചു.

ഇടവകയിലെ അംഗങ്ങളുമായി ആശയവിനിമയത്തിനുശേഷം ലീഡ്സ് രൂപതാധ്യക്ഷൻ മാർ മാർക്കസ്സ് സ്റ്റോക്കിനെ മാർ ജോസഫ് സ്രാമ്പിക്കലും ചാപ്ലെയിൻ ഫാ. ജോസഫ് മുളയോളി, ഫാ. ഫാൻസ്യവാപത്തിൽ, ജോൺ കുര്യൻ, മജോഷ് എന്നിവർ സന്ദർശിച്ചു.

കത്തോലിക്ക സഭയുടെ വിശ്വാസ പ്രഘോഷണ വേദിയാകുന്ന രൂപതാസ്ഥാനത്തിനു മെത്രാഭിഷേകത്തിനും പരമാവധി വിശ്വാസികൾ പങ്കെടുക്കണെന്നും പ്രാർത്ഥിക്കണമെന്നും മാർ സാമ്പ്രിക്കൽ അഭ്യർത്ഥിച്ചു. 

വാർത്ത∙സക്കറിയ പുത്തൻകളം ജോസ്

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.