Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൂപതാ സന്ദർശനങ്ങൾ പൂർത്തിയാക്കി മാർ സ്രാമ്പിക്കൽ, ഇനി പ്രാർഥനാ ഒരുക്കത്തിന്റെ നാളുകൾ

mar0470

ലണ്ടൻ∙ ബ്രിട്ടനിലെ പുതിയ സിറോ മലബാർ രൂപതയുടെ നിയുക്ത മെത്രാൻ മാർ ഡോ. ജോസഫ് സ്രാമ്പിക്കൽ 15 ദിവസം നീണ്ട രൂപതാ സന്ദർശനങ്ങൾ പൂർത്തിയാക്കി പ്രസ്റ്റണിൽ മടങ്ങിയെത്തി. ഇനി മെത്രാഭിഷേക ചടങ്ങു നടക്കുന്ന ഞായാറാഴ്ച വരെയുള്ള സമയം യാത്രകൾ കുറച്ച്, പ്രാർഥനയ്ക്കും ശുശ്രൂഷകൾക്കുമായുള്ള ഒരുക്കത്തിനായി മാറ്റിവയ്ക്കും.

mar01

കേരളത്തിൽനിന്നും വത്തിക്കാൻ വഴി കഴിഞ്ഞമാസം 18ന് പ്രിസ്റ്റണിലെത്തിയ മാർ സ്രാമ്പിക്കൽ പിറ്റേന്നുമുതൽ ആരംഭിച്ചതാണ് വിവിധ രൂപതകളിലെ സന്ദർശനം. സ്കോട്ട്ലൻഡിൽനിന്നായിരുന്നു സന്ദർശനങ്ങളുടെ തുടക്കം. തുടർന്ന് വെയിൽസിലെയും ഇംഗ്ളണ്ടിലെയും എല്ലാ രൂപതകളിലും തന്നെ അദ്ദേഹം സന്ദർശനം നടത്തി. വിവിധ രൂപതാധ്യക്ഷന്മാരുമായും ഓരോ രൂപതകളിലെയും സീറോ മലബാർ ചാപ്ലൈൻസികളുടെ ചുമതലക്കാരായ ചാപ്ലൈൻമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ചാപ്ലൈൻസികളുടെ കീഴിലുള്ള മാസ് സെന്ററുകളിൽ വിശ്വാസികളോടും അദ്ദേഹം സംവദിച്ചു. ഇടവേളകളിൽ അപൂർവം ചില ഭവനസന്ദർശനങ്ങളും നടത്തി.

mar069

ഇംഗ്ളണ്ടിലെയും വെയിൽസിലെയും മെത്രാൻ സമിതിയുടെ അധ്യക്ഷൻകൂടിയായ വെസ്റ്റ് മിനിസ്റ്റർ അതിരൂപതാധ്യക്ഷൻ കർദിനാൾ റവ. ഡോ. വിൻസന്റ് നിക്കോൾസുമായും വിവിധ മെത്രാന്മാരുമായും കൂടിക്കാഴ്ച നടത്തിയ മാർ സ്രാമ്പിക്കൽ ഇവരെയെല്ലാം മെത്രാഭിഷേക ചടങ്ങുകൾക്കായി ക്ഷണിക്കുകയും ചെയ്തു.

ഇന്നലെ രാത്രി എട്ടിന് എക്സറ്ററിലെ സേക്രട്ട് ഹാർട്ട് പള്ളിവികാരി ഫാ. ജൊനാദൻ സ്റ്റുവാർഡുമായിട്ടായിരുന്നു സന്ദർശനങ്ങളുടെ ഭാഗമായുള്ള അവസാന കൂടിക്കാഴ്ച.

mar068

കാഡിഫിലായിരുന്നു അവസാന ദിവസത്തെ സന്ദർശനങ്ങളുടെ തുടക്കം. പിന്നീട് സ്വാൻസിയിലും മോറിസ്റ്റണിലും ബ്രെക്കോണിലും പുരോഹിതരും സഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഫാ. ജോർജ് പുത്തൂരാൻ, ഫാ. അംബ്രോസ് മാളിയേക്കൽ, ഫാ. സജി കൂട്ടകൈതയിൽ, ഫാ. ജേസൺ ജോൺസ്, ഫാ. ജിമ്മി പുളിക്കക്കുന്നേൽ എന്നിവർ വിവിധയിടങ്ങളിൽ ബിഷപ്പിനെ സ്വീകരിച്ചു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.