Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസ്റ്റൺ മെത്രാഭിഷേകം : വിപുലമായ പാർക്കിങ് സൗകര്യങ്ങളൊരുക്കി സംഘാടകർ

പ്രസ്റ്റൺ∙ മെത്രാഭിഷേകത്തിനെത്തുന്ന വാഹനങ്ങളുടെ പാർക്കിങ് സൗകര്യങ്ങളെക്കുറിച്ച് സ്റ്റേഡിയം അധികൃതർ കോച്ചുകളിലും ബസുകളിലും കാറുകളിലുമായെത്തുന്ന വിശ്വാസികളുടെ വാഹനങ്ങൾ ബുദ്ധിമുട്ടില്ലാതെ പാർക്ക് ചെയ്യാനുളള നിർദ്ദേശങ്ങളാണ് സ്റ്റേഡിയം അധികാരികളും പാർക്കിംഗ് കമ്മറ്റിയും സംയുക്തമായി നൽകിയിരിക്കുന്നത്.

ഓരോരുത്തർക്കും ലഭിക്കുന്ന എൻട്രി പാസ്സിൽ ഇരിക്കേണ്ട സ്ഥലത്തിന്റെ പേരും (ഉദാ: Sir Ton Finncy Stand) പ്രവേശിക്കേണ്ട ഗെയ്റ്റും ഇരിക്കേണ്ട സീറ്റിന്റെ നിരയും നമ്പരും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ പ്രവേശന കവാടത്തിനടുത്തും പ്രാഥമിക ആവശ്യങ്ങൾ നിർവ്വഹിക്കുന്നതിനുളള സൗകര്യങ്ങളും ലഘുഭക്ഷണശാലകളും ഉണ്ടായിരിക്കും. ഇതു കൂടാതെ പൊലീസ് അധികാരികളുടെ സേവനവും ഫയർഫോഴ്സ്, ആംബുലൻസ്, പാരാമെഡിക്കൽ സർവീസസ് മറ്റ് അത്യാവശ്യ സർവ്വീസുകളും ലഭ്യമായിരിക്കും. ഓരോരുത്തരും കയ്യിൽ കരുതിക്കൊണ്ടു വരുന്ന ഭക്ഷണസാധനങ്ങളും സ്റ്റേഡിയത്തിനുളളിൽ പ്രവേശിപ്പിക്കാൻ അനുവാദമുണ്ടായിരിക്കും. സുരക്ഷാ കാര്യങ്ങൾ പരിഗണിച്ച് കുട ഉപയോഗിക്കുന്നതിന് അനുവാദമില്ലായിരിക്കും. ഭിന്നശേഷിയുളളവരുടെ ഉപയോഗത്തിനായുളള ഉപകരണങ്ങൾക്കും കുഞ്ഞുങ്ങളുമായി വരുന്നവരുടെ പ്രാം ഉളളിൽ പ്രവേശിപ്പിക്കുന്നതിനും സൗകര്യമുണ്ടായിരിക്കും.

സ്റ്റേഡിയത്തിന്റെ ഉപയോഗത്തെക്കുറിച്ചും സുരക്ഷാ സംവിധാനങ്ങളെക്കു റിച്ചും വ്യക്തമായി അറിയാവുന്ന ‘സ്റ്റേഡിയം സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനം എപ്പോഴും ലഭ്യമായിരിക്കും പൊതുവായ പാർക്കിംഗ് ഒരുക്കിയിരിക്കുന്നിടത്ത് ആദ്യമായും വരുന്നവർക്ക് ആദ്യമാദ്യം പ്രവേശനം ലഭിക്കും. കാർ പാർക്കിംഗുകൾ രാവിലെ 10.30 മുതൽ തുറക്കുന്നതായിരിക്കും.

ഓരോരുത്തർക്കായി ഉളളിലേയ്ക്കു കടക്കാവുന്ന വാതിലുകൾ(Turnstile) രാവിലെ 11.30 നും തുറക്കും. ട്രെയിനിലും നടന്നും വരുന്നവർക്കുളള യാത്രാ നിർദ്ദേശങ്ങളും സ്റ്റേഡിയം അധികാരികൾ നൽകിയിട്ടുണ്ട്.

രാവിലെ 11.30 ന് സ്റ്റേഡിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തതിനു ശേഷം 12 മണി മുതൽ ഗായകസംഘം പ്രാർത്ഥനാ ഗാനങ്ങളാലും ജപമാല പ്രാർത്ഥനയാലും മെത്രാഭിഷേക തിരുക്കർമ്മങ്ങൾക്കായി വിശ്വാസികളെ ഒരുക്കും. ഓരോ വി. കുർബാന കേന്ദ്രങ്ങളിൽ നിന്നും വൈദികർ ആവശ്യപ്പെട്ട തനുസരിച്ച് എൻട്രി പാസ്സുകൾ അതാതു സ്ഥലങ്ങളിൽ എത്തിച്ചു കഴിഞ്ഞു. പാർക്കിംഗ്/ ട്രാഫിക്ക് സംബന്ധമായ വിശദ വിവരങ്ങളും തങ്ങളുടെ കൂട്ടായ്മകളിൽ വിശദീകരിക്കുവാനായി വൈദികർക്ക് നൽകിയിട്ടുണ്ട്. വിശദ വിവരങ്ങൾ ആവശ്യമുളളവർ അതാതു വി. കുർബാന കേന്ദ്രത്തിലെ വൈദീകരോട് ചോദിച്ചറിയേണ്ടതാണ്.

സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കുന്നതിനാലും ‘എൻട്രി പാസ് ’ ഇല്ലാതെ വരുന്ന ആരെയും സ്റ്റേഡിയത്തിലേയ്ക്ക് കടത്തിവിട്ടില്ല എന്ന് അധികാരികൾ അറിയിച്ചിരിക്കുന്നതിനാലും എല്ലാവരും മറക്കാതെ ‘എൻട്രി പാസ്’ കയ്യിൽ കരുതണമെന്ന് പരിപാടിയുടെ ജനറൽ കൺവീനർ റവ. ഫാ. തോമസ് പാറയടിയിൽ ഓർമ്മിപ്പിച്ചു. 


വാർത്ത∙ ഫാ. ബിജു ജോസഫ്

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.