Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാതാവിന്റെ അനുഗ്രഹം തേടി മാർ സ്രാമ്പിക്കൽ വാൽസിങ്ങാമിൽ

srampickal-walsingham

ലണ്ടൻ∙ സഭയേൽപിച്ച പുതിയ പ്രേഷിതദൗത്യം ഏറ്റെടുക്കുന്നതിനു മുമ്പ് ദൈവമാതാവിന്റെ അനുഗ്രഹം തേടി യുകെയിലെ സിറോ മലബാർ സഭയുടെ നിയുക്ത ഇടയൻ മാർ ഡോ. ജോസഫ് സ്രാമ്പിക്കൽ ബ്രിട്ടണിലെ പ്രശസ്തമായ മരിയൻ തീർഥാടന കേന്ദ്രമായ വാൽസിങ്ങാമിലെത്തി. ബ്രിട്ടനിലെ ഏറ്റവും പ്രശസ്തമായ ക്രിസ്ത്യൻ തീർഥാടനകേന്ദ്രമായ വാൽസിങ്ങാമിലെ ബസലിക്കയിലെത്തി പ്രാർഥിച്ചശേഷം തീർഥാടനകേന്ദ്രം റെക്ടർകൂടിയായ മോൺ. ജോൺ ആർമിറ്റേജുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. എല്ലാ വാരാന്ത്യത്തിലും നൂറുകണക്കിനു മലയാളി തീർഥാടകരുൾപ്പടെ ആയിരങ്ങൾ അനുഗ്രഹം തേടിയെത്തുന്ന തീർഥാടനകേന്ദ്രമാണ് വാൽസിങ്ങാം.

srampickal-2

രണ്ടുദിവസത്തെ ലണ്ടൻ സന്ദർശനം പൂർത്തിയാക്കിയാണ് മാർ സ്രാമ്പിക്കൽ ഇന്നലെ വാൽസിങ്ങാമിലെത്തിയത്. രാവിലെ നോർവിച്ചിലെത്തിയ ബിഷപ് ഈസ്റ്റ് ആംഗ്ലിയ രൂപതയിലെ സിറോ മലബാർ വിശ്വാസികളുമായി കൂടിക്കാഴ്ച നടത്തി. ഫാ. ടെറിൻ മുല്ലക്കര, ഫാ. ഫിലിപ് പന്തമാക്കൽ എന്നിവർ നോർവിച്ചിൽ ബിഷപ്പിനെ സ്വീകരിച്ചു.

ഈസ്റ്റ് ആംഗ്ലിയ ബിഷപ് റവ.ഡോ. അലൻ ഹോപ്സുമായി കൂടിക്കാഴ്ച നടത്തിയ മാർ സ്രാമ്പിക്കൽ വൈകിട്ട് കേംബ്രിഡ്ജിൽ വിവിധ സിറോ മലബാർ സമൂഹങ്ങളോടൊപ്പം ദിവ്യബലിയും അർപ്പിച്ചു. പീറ്റർബറോ, പാപ് വർത്ത്, ഹണ്ടിങ്ടൺ, കേംബ്രിഡ്ജ്, കിംങ്സ്ലിൻ എന്നിവിടങ്ങളിൽനിന്നുള്ള സഭാംഗങ്ങൾ ബിഷപ്പിനെ സന്ദർശിച്ചു.  

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.