Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലങ്കര കത്തോലിക്ക സഭയുടെ പുനരൈക്യ വാർഷികവും വാൽസിങാം തീർത്ഥാടനവും നടന്നു

walsingham-pilgrimage7

വാൽസിങാം∙സിറോ മലങ്കര കത്തോലിക്ക സഭയുടെ യുകെയിലുളള വിവിധ സഭ കൂട്ടായ്മയുടെ നേതൃത്വത്തിൽ 86–ാം പുനരൈക്യ വാർഷികവും മരിയൻ തീർത്ഥാടനവും വാൽസിംഗാം മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ സെപ്റ്റംബർ 25–ാം തിയതി നിരവധി മലങ്കര സഭാ വിശ്വാസസികളുടെ സാന്നിധ്യത്തിൽ ആഘോഷപൂർവ്വം നടത്തപ്പെട്ടു.

walsingham-pilgrimage05

അന്നേ ദിവസം രാവിലെ 11.30 ന് പ്രഭാത പ്രാർത്ഥനയോടെ മരിയൻ വില്ലേജിൽ നിന്നു പുറപ്പെട്ട വർണ്ണശബളവും ഭക്തി നിർഭരവുമായ പുനരൈക്യ റാലി തിരുവല്ല രൂപതയുടെ സഹായ മെത്രാൻ അഭിവന്ദ്യ ഫിലിപ്പോസ് മാർ സ്തേഫാനോസ് പിതാവ് ആശീർവദിച്ച് അനുഗ്രഹിച്ച് തുടക്കം കുറിച്ചു.

walsingham-pilgrimage11

സഭയുടെ പൊതുബാനറിന്റെ പുറകിൽ യുകെയിലും 16 മിഷനുകളിൽ നിന്നുളള സഭാ വിശ്വാസികൾ മുത്ത് കുടകളും കൊടികളുമായി പരിശുദ്ധ ൈദവമാതാവിനെ സ്തുതിച്ചുകൊണ്ടുളള പ്രാർത്ഥനാ ഗീതവുമായി നടന്നു നീങ്ങിയപ്പോൾ പുനരൈക്യറാലി വേറിട്ട ഒരനുഭമായി.

walsingham-pilgrimage4


തുടർന്ന് മരിയൻ ബസിലിക്കയിൽ അഭിവന്ദ്യ ഫിലിപ്പോസ് മാർ സ്തേഫാനോസ് മെത്രാപ്പൊലീത്തായുടെ മുഖ്യകാർമ്മികത്വത്തിലും റോമിൽ നിന്ന് എത്തിച്ചേർന്ന ജോസഫ് മലയാറ്റിൽ അച്ചന്റെയും യുകെയുടെ സഭാ കോർഡിനേറ്റർ ഫാ. ദാനിയേൽ കുളങ്ങരയുടെയും സഹകാർമ്മികത്വത്തിലും ആഘോഷമായ സമൂഹബലി നടന്നു.

walsingham-pilgrimage10

പരിശുദ്ധ ദൈവമാതാവിന്റെ മാദ്ധ്യസ്ഥതയിൽ ക്രിസ്തീയ മൂല്യങ്ങളിൽ ജീവിക്കാൻ അഭിവന്ദ്യ. പിതാവ് വചന സന്ദേശത്തിൽ വിശ്വാസികളെ ആഹ്വാനം ചെയ്തു.

walsingham-pilgrimage

ശേഷം നടന്ന പൊതു സമ്മേളനത്തിൽ വാൽസിംഗാം തീർത്ഥാടന കേന്ദ്രത്തിന്റെ റെക്ടർ മോൺസിഞ്ഞോർ ജോൺ ആർമിറ്റേജ് മലങ്കര കത്തോലിക്ക സഭയുടെ 86–ാം മത് പുനരൈക്യ വാർഷികത്തിന് ആശംസ അർപ്പിക്കുകയും മലങ്കര കത്തോലിക്ക സഭയുടെ യുകെയിലെ മുൻപോട്ടുളള പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു.

walsingham-pilgrimage041

പുനരൈക്യ റാലിയും മരിയൻ തീർത്ഥാടനവും ഭംഗിയായി നടത്താൻ നേതൃത്വം വഹിച്ച വിവിധ മിഷനുകളുടെ ട്രസ്റ്റി, സെക്രട്ടറി പാസ്റ്റർ കൗൺസിൽ അംഗങ്ങൾ, എംഡിവൈഎം പ്രവർത്തകർ എന്നിവർക്ക് സഭയുടെ കോർഡിനേറ്റർ ഫാ. ദാനിയേൽ കുളങ്ങര അഭിനന്ദനം അറിയിച്ചു. പാസ്റ്റർ കൗൺസിൽ വൈസ് പ്രസിഡന്റ് അനൂജ് ജോഷ്വാ എല്ലാവർക്കും നന്ദി അറിയിച്ചു.

വരും വർഷം വീണ്ടും കാണാമെന്നുളള പ്രാർത്ഥനയോടെ വിശ്വാസികൾ വാൽസിംഗാമിൽ നിന്ന് പിരിഞ്ഞു.
 

ജോൺസ് മാത്യസ്

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.