Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മച്ചിപ്പിക്കുള്ളിലെ ചൂട്

അച്ഛൻ നട്ടൊരു കായ്കനിവിത്തിൽ
നിന്നെമ്മ നനച്ചൊരിതൾ വിടർന്നല്ലോ
പൂച്ചെടിയായത് പൂമരമായതു
ഇന്നീ കൊടും ചൂടേറ്റു നില്ക്കും 
വേനൽ തണൽമരമായത്

എൻ ചില്ലയിൽ കൂടൊന്നു കൂട്ടാനൊരുങ്ങുന്ന
കരിനീല കണ്ണുള്ള കുറുമ്പിക്കുയിലെ
നീയറിഞ്ഞോ ഞാനെന്ന മാമരത്തെ നീയറിഞ്ഞോ
മരമായ്‌ നിയെന്നെ കാണും മുന്നേ
തളിരായ്‌ കണ്ണുമിഴിക്കും മുന്നേ
കാറ്റും മഴയും വെയിലുമറിയാതെ

ഞാനൊരു കൂട്ടിലെ മുത്തായിരുന്നു
അമ്മച്ചിപ്പിയിലെ മൺതരിയായിരുന്നു
എന്നുമെന്നമ്മയെൻ ചുണ്ടുനനക്കാൻ
അമ്മതൻ കുമ്പിളിൽ നിന്നൊരുനൂലാൽ
തേനും അമൃതും ചേർത്തോഴുക്കും
പിന്നെ സ്നേഹപുതപ്പാൽ ചേർത്തുറക്കും

മയക്കത്തിൽ ഞെട്ടുന്ന നേരത്തു ഞാനെന്റെ
അമ്മതൻ കുമ്പിളിൽ കാലൊന്നു തട്ടി നോക്കും
ഞെട്ടുന്ന മാത്രയിലെന്നമ്മതൻ കാണാ കൈകളെൻ
കാണാ നെറുകയിൽ മെല്ലെ തലോടും
പിന്നെയാ നെഞ്ചിലെ താരാട്ടിനീണങ്ങൾ
നൂലിഴയൂയലിൽ മെല്ലെയാട്ടും

ഭൂമിയും സ്വർഗ്ഗവും നരകവുമില്ല
ശബ്ദങ്ങളില്ലാ  ഋതുഭേദങ്ങളില്ലാ
ചുറ്റിലും പരക്കുന്നതമ്മ തൻ
പവിത്രമാം നറുനിലാവുമാത്രം
അമ്മതൻ ഹൃദയ താളം മാത്രം
എൻ ചെറുപ്രപഞ്ച  വിസ്മയമതു  മാത്രം

തഴുതിട്ട കിളിവാതിൽ തള്ളിത്തുറന്നു
ഞാനാദ്യമായ് ഭൂമിയിൽ വന്നനാളിൽ  
ആദ്യം തെളിഞ്ഞൊരാ ദീപ്തമാം കാഴ്ചതൻ
ഉണ്മയെ ഞാൻ അമ്മ യെന്നല്ലാതെ
മറ്റെന്തു ചൊല്ലി വിളിച്ചിടും

അറിവിനാദ്യമാം " അ" യെന്ന വാക്കും
ഉണ്മ്മതനന്ത്യമാം "മ്മ " യെന്ന വാക്കുമ്മെൻ
ച്ചുണ്ടിലോന്നായലിഞ്ഞപ്പോൾ
അമ്മയെന്ന പദം ഞാനുച്ചരിച്ചു
അമ്മയെന്നൊരുണ്മയെ ഞാനറിഞ്ഞു
ഇനിയെത്ര കാതങ്ങൾ നീ പറന്നാലും

ഇനിയെത്ര ദേശങ്ങൾ നീ അലഞ്ഞാലും
അമ്മയെന്ന ചിപ്പിയിലേക്കൊരു മടക്കയാത്ര
ആവില്ലാർക്കുമെന്നു നിയറിഞ്ഞാലും  
ആവില്ലൊരു തീർത്ഥയാത്ര നിന്നമ്മതൻ
സ്നേഹകുമ്പിളിലേക്ക് മാത്രം

കൊടും വെയിലേറ്റിന്നിവിടെയീ ഭൂവിൽ
വാടാതെ കരിയാതെ നിനക്കൊരു തണൽ
മരമായി ഞാൻ ഉയര്ന്നുവെങ്കിലതെൻ 
അമ്മതൻ നേരിപ്പോടാം നെഞ്ചിലെ
ചൂടിലുരുകാതെ കാത്തതിൻ
ജന്മപുണ്യം മാത്രം .............  

Your Rating: