Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മ ഇന്നൊരു സ്വപ്നം

amma-bincy

‘എന്റെ അമ്മ’ ഇന്നെന്റെ സ്വപ്നം മാത്രം. കുഞ്ഞുനാൾ മുതൽ ‍ഞാൻ കാണുന്ന എന്റെ അമ്മ – രാവിലെ എഴുന്നേറ്റ് മുറ്റം തൂത്ത് വൃത്തിയാക്കി അടുക്കളയിൽ കയറി ചക്കര കാപ്പി ഉണ്ടാക്കും. സ്റ്റീൽ ഗ്ലാസിൽ മൂന്ന് ചൂട് ചായയുമായി എന്റെയും ആങ്ങളമാരുടേയും അരുകിൽ വന്ന് വിളിക്കും. മോളേ എണീക്ക്, മക്കളെ എണീക്ക്. പാതി മയത്തിൽ ഞാൻ പറയും അമ്മച്ചി അവിടെ വച്ചേക്ക് ഞാൻ കുടിച്ചോളാം. ഞാൻ പതുക്കെ എണീറ്റ് അത് ഇത്തിരി കുടിക്കും. ‘ഹോ ചൂട്’ ഇത്തിരി കഴിഞ്ഞ് കുടിക്കാം. വീണ്ടും പുതപ്പിനുളളിലേക്ക് കുറച്ച് കഴിയുമ്പോൾ ആ ചക്കരകാപ്പി പായയിലേക്ക് മറിക്കും. മറിഞ്ഞു പോകും. അപ്പോൾ ഉറക്കത്തിൽ നിന്ന് ഉണരും. അയോ ചായ മറിഞ്ഞു പോയി. അപ്പുറത്ത് നിന്ന് അമ്മച്ചി പറയും.

‘‘ആ കലത്തിൽ ചായ ഉണ്ട് എടുത്തു കുടിച്ചോ. അങ്ങനെ എന്റെ ഓരോ വളർച്ചയിലും നെടും തൂണായി അമ്മച്ചി നിന്നു. ഒരു നല്ല കൂട്ടുകാരിയെ പോലെ. ഞായറാഴ്ച പളളിയിൽ പോകുമ്പോൾ അമ്മച്ചിയുടെ സാരിയുടെ അരുകിൽ പിടിച്ചു കൊണ്ട് ഞാൻ നടക്കും. സ്കൂൾ യൂണിഫോം ഒക്കെ ഇസ്തിരി ഇട്ടു തരും, മുടി കെട്ടി തരും, ചോറ് വാരിത്തരും. കോളേജിൽ പോകാൻ നേരം ഞാൻ ചോദിക്കും ഇന്ന് ഏത് ഉടുപ്പ് ആണ് ഇടേണ്ടത് എന്ന്. മൂന്നോ, നാലോ ഉടുപ്പേയുളളൂ എങ്കിലും അതിൽ നിന്ന് ഏത് ഇടണം എന്ന് അമ്മച്ചി പറഞ്ഞു തരണം. ആ റോസ്, ആ പച്ച അതുകേട്ടാൻ മാത്രമേ ഞാൻ ഉടുപ്പ് എടുക്കൂ. വളർന്ന് വലുതായി ഞാൻ ജോലിക്കുവേണ്ടി വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ‍ഞാൻ കണ്ടു. എന്റെ നല്ല ഫ്രണ്ട്, എന്റെ അമ്മച്ചി. പിന്നിൽ നിന്ന് കരയുന്നു. എന്റെ വിവാഹം കഴിഞ്ഞപ്പോൾ എനിക്ക് കുഞ്ഞുണ്ടായപ്പോൾ സന്തോഷിച്ച അമ്മച്ചിയെ പിന്നീട് ഞാൻ കണ്ടു ക്യാൻസർ ആശുപത്രിയിൽ മൂക്കിലൂടെ കുഴൽ ഇട്ട അവസ്ഥയിൽ. ഹോ വേദന നിറഞ്ഞ നിമിഷങ്ങൾ. ഒരു കൊച്ചു കുട്ടിയെ പോലെ ആശുപത്രി കട്ടിലിൽ കിടക്കുന്ന അമ്മച്ചി.

28 ദിവസം കൊണ്ട് അമ്മച്ചി അറിഞ്ഞു തനിക്ക് ക്യാൻസർ ബാധിച്ചിരിക്കുന്നു. 28–ാം ദിവസം അമ്മച്ചി ഒറ്റയ്ക്ക് യാത്രയായി. വേദനകൾ കടിച്ചമർത്തി വേദന ഇല്ലാത്ത ലോകത്തേക്ക്. ഇപ്പോഴും മറുനാട്ടിലും ഞാൻ അമ്മച്ചിയുടെ കറികൾ മിസ്സ് ചെയ്യാറുണ്ട്. ചിലപ്പോഴൊക്കെ ഫോൺ എടുത്ത് ഡയൽ ചെയ്യും അമ്മച്ചിയുടെ ചില കറി കൂട്ടുകൾ അറിയാൻ. പക്ഷേ......... അമ്മച്ചിയെ ലഭിക്കുന്ന ടവർ ദൈവത്തിന്റെ കൈയ്യിൽ ആണെന്ന കാര്യം പലപ്പോഴും മറന്നു പോകുന്നു. ‘എന്റെ അമ്മ’ ഇവിടെ പൂർണ്ണമാകുന്നില്ല............. 

Your Rating: