Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മ എന്റെ ജീവാമൃതം

അമ്മ എന്നുള്ളതാം രണ്ടക്ഷരം 

എൻ ജനിമൃതിക്കുളളിലെ ജീവാക്ഷരം.

അമ്മ എന്നുള്ളതാം വാക്കിന്നെനിക്കെന്റെ
 
ജീവിത പാതയിൽ ജീവാമൃതം.

ഒൻപത് മാസം വഹിച്ചു നിന്നെ

എന്റെ ഉദരത്തിൽ ഉരുവായ നിന്നെ

മായ്ച്ചാലും മായില്ല ബന്ധം

നിന്റെ പൊക്കിൾ കൊടിയുടെ ബന്ധം

കുന്നിക്കുരുകൾ പെറുക്കി വെച്ചന്നെ

എണ്ണം പഠിപ്പിച്ചതെന്റെ അമ്മ

അക്ഷര മാലതൻ മുത്തുകൾ കൊണ്ടെന്നെ
 
എഴുതി പഠിപ്പിച്ചതെന്റെ അമ്മ

പുള്ളിപശുവിന്റെ പാൽ കറന്നന്നു 

പാൽപായസം വെച്ചു തന്നതമ്മ

പിച്ചവെച്ചെന്നെ നടക്കാൻ പഠിപ്പിച്ചെൻ

പിഞ്ചിളം കയ്യിൽ പിടിച്ചൊരമ്മ

കവിളത്തു മുത്തങ്ങൾ നൽകി അന്ന് എന്നെ

താരാട്ടു പാടി ഉറക്കി അമ്മ

രാപ്പാടി പാടുന്ന യാമങ്ങളിൽ എന്നെ

തൊട്ടിലിൽ ആട്ടീ ഉറക്കി അമ്മ

അമ്മ എന്നുള്ളതാം രണ്ടക്ഷരം 

എൻ ജനിമൃതിക്കുളളിലെ ജീവാക്ഷരം

അമ്മ  എന്നുള്ളതാം വാക്കിന്നെനിക്കെന്റെ 

ജീവിത പാതയിൽ ജീവാമൃതം.
 

Your Rating: