Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മേയ് മാസച്ചൂടിൽ നഷ്ടമായെൻ അമ്മ

പരിഭവക്കാറു നിറഞ്ഞ ഒരു സായം സന്ധൃയില്‍ നെറുകയില്‍ ഒരു ഉമ്മവയ്ക്കാതെ ഒന്നു യാത്രാമൊഴിപൊലും ചൊല്ലാതെ സ്നേഹമഴ പെയ്യിച്ച അമ്മ മാനസം പടിയുറങ്ങിപ്പോയിട്ടീ മേയ്മാസ ചൂടില്‍ രണ്ട് വര്‍ഷമാകുന്നു.....

സ്നേഹം പെയ്യുന്ന മഴമുത്തുകള്‍ ചേര്‍ത്തൊരുക്കിയ സ്നേഹകൊട്ടാരത്തിന്റെ രാ‍ജ്ഞിയെ ‌പ്രിയപ്പെട്ടവരുടെ ആര്‍ത്തനാദങ്ങള്‍ക്ക് കാതോര്‍ക്കാതെ
കറുത്ത മുഖംമൂടിയുമായി കടന്നുവന്ന അപരിചിതനായ അതിഥി അച്ഛന്റെ പിറനാള്‍ ദിനത്തില്‍ വന്ന് തട്ടിയെടുത്തപ്പോള്‍ തകര്‍ത്തെറിയപ്പെട്ടത് മൂന്നാത്മാക്കളായിരുന്നു...
ഒന്നു പൊട്ടികരയാനാകാതെ പെയ്തൊഴിയാതുളള ആത്മ സംഘര്‍ഷങ്ങളാല്‍ മൂടുപടമണിഞ്ഞ അച്ഛന്റെ ദീർഘശ്വാസം ചിതറിതെറിച്ച
നാലുചുമരുകള്‍.

മുറിവുകള്‍ ഉണങ്ങുന്നതല്ല എങ്കിലും മുറിപ്പാടുകള്‍ തീര്‍ത്ത രക്തപ്രവാഹം നിലച്ചിട്ടുണ്ട്. കാലമെത്ര മാറിയാലും നഷ്ടമായത് സന്തോഷങ്ങളുടെ ഉറവിടമാണ്
ഋതു പകര്‍ച്ചകള്‍ പ്രതീക്ഷിക്കാത്ത സമ്മാനവുമായി ഇടവഴികളിലെവിടെയെങ്കിലും കാത്തിരിക്കുന്നുണ്ടാവുമെന്ന പ്രതീക്ഷയിൽ .....

അമ്മമാനസം വീണ്ടും തിരികെ വന്നെങ്കിൽ.പുതിയ പുലരികള്‍ക്കു കാതോര്‍ത്തു ഞാനും നീല ജനാലകളുള്ളുള്ള വീടും. അമ്മ നട്ടുനനച്ചു വളര്‍ത്തിയ
തൊടിയും കാത്തിരിക്കുന്നു ഒരിക്കൽ കൂടിവന്നെന്റെ നെറുകയില്‍ ഒന്നുമ്മ വച്ചിരുന്നെങ്കിൽ.അവധിക്കാലങ്ങളില്‍ മറ്റാരും കാണാതെ എനിക്കായ് സ്നേഹ സമ്മാനവുമായി കാത്തു നിന്നെങ്കിൽ.. 

Your Rating: