Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മ ഒരു സ്നേഹക്കടൽ

vinod


"അമ്മ "  ഒരു സ്നേഹക്കടൽ. ആ താരാട്ടുപാട്ടും പ്രാർത്ഥനയും ആണ് എനിക്ക് ജീവൻ തന്നത്. എന്റെ വേദനകൾക്ക് ഇന്നും എന്നും ആശ്വാസം എന്റെ അമ്മയാണ്. അക്ഷരങ്ങൾ എഴുതിച്ച് അറിവിന്റെ ലോകം തുറന്നു തന്ന എന്റെ അമ്മ. അച്ഛനോടോ അമ്മയോടോ കൂടുതൽ സ്നേഹം എന്നു ചോദിച്ചാൽ  ഞാൻ പറയും അമ്മയോട്. മരുന്നുകൾ കഴിച്ചുകൊണ്ടും ഞങ്ങളുടെ കുറുമ്പുകൾ ക്ഷമിച്ചു കൊണ്ടും ഞങ്ങൾക്ക് നേർവഴികൾ പറഞ്ഞു തന്നു അമ്മ . പട്ടാളക്കാരനായ അച്ഛന്റെ ചിട്ടകൾക്ക്  ഒരു കുറവും വരുത്താതെയും രാവും പകലും അടുപ്പ് ഊതി ചോറു പൊതിയും വിഭവങ്ങളും ഉണ്ടാക്കുമ്പോൾ അമ്മ വേദന ആരോടും പറയില്ല,  ആ സ്വാദേറിയ സ്നേഹം ആ കൈകൾ വിളമ്പി തന്നത് മോനേ വയറ് നിറച്ചു കഴിക്ക് എന്നു പറഞ്ഞാണ്.

അങ്ങനെ ഒരു സ്നേഹം ഈ ജീവിതത്തിൽ അമ്മയ്ക്ക് മാത്രമേ പകർന്നു തരാൻ കഴിയൂ. അമ്മയുളള വീട്ടിലെ സ്നേഹബന്ധം ഈ ഭൂമിയിലെ ഒരു ശക്തിക്കും തകർക്കാൻ ആവില്ലാ. അനിയന്മാർ എത്ര ഭാഗ്യവാൻമാർ വീട്ടിൽ അമ്മയോടൊപ്പം. ചിലപ്പോൾ  എനിക്ക് അവരോടു  അസൂയ തോന്നും, അവർ നല്ലമക്കൾ അമ്മ എന്നും കൂടെ ഉണ്ടല്ലോ, എല്ലാമക്കളും അടുത്തു വേണമെന്ന് അമ്മ എപ്പോഴും പറയും. പ്രവാസത്തിൽ എനിക്ക്  എല്ലാം അകലെയാണ് . പക്ഷേ എന്നും അമ്മയെ വിളിക്കും ഇവിടത്തെ കഷ്ടപ്പാടും സന്തോഷവും എല്ലാം കേൾക്കാൻ ആ മനസ് മാത്രമേ ഉള്ളു. സ്നേഹംകൊണ്ട് വിസ്മയിപ്പിക്കുകയാണ് അമ്മ .എന്റെ ഭാര്യയും  ഉണ്ണിയോടുമൊപ്പം കഥകളും പറഞ്ഞു  സന്തോഷവതി ആയി കഴിയുന്നു അമ്മ. സ്നേഹത്തിന്റെ പുഞ്ചിരിയും വാത്സല്യത്തിന്റെ തലോടലും തന്ന എന്റെ അമ്മക്ക് ഒരു ചക്കര ഉമ്മ. 

Your Rating: