Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മത്തണൽ

ചെറുതായും വലുതായും അതിഭാവുകത്വത്തിലും നിർവികാരതയോടെയും പലരും എഴുതിയും പറഞ്ഞും വച്ചതാണ് "അമ്മ"യെ... അമ്മയെ എഴുതാനോ അമ്മയെക്കുറിച്ച് പറയാനോ ഭയമാണ്.. ആ അനുഭവത്തെ, തണൽമരത്തെ പൂർണതയിൽ പറഞ്ഞു വയ്ക്കാൻ എന്റെ ഭാഷാനൈപുണ്യം വളരുകയില്ല തന്നെ..

വെറും അക്ഷരക്കൂട്ടങ്ങളായേക്കാവുന്ന അവയുടെ വക്കും മുനയും കൊണ്ട്  എന്റെ സൂക്ഷ്മാനുഭവങ്ങൾ മുറിഞ്ഞാലോ? അമ്മത്തണൽ എന്നത് കാറ്റും വെളിച്ചവും വെള്ളവും പോലെ, അതിലും ആർദ്രതയേറിയ വരദാനമാണ്..

"തണലു തരുന്ന മഹാവൃക്ഷം നാം ചുവടു മുറിക്കുകയാണിന്ന്.." ഒരു മടക്കം, അവനിയുടെ മടിയിൽ തല ചായ്ച്ച്, നമുക്ക് തണൽ നൽകാനായി ആവോളം വെയിൽ കൊള്ളുന്ന അമ്മ മരങ്ങൾക്കായി... 

Your Rating: