Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓര്‍മ്മകളിലെ ഓലമേയല്‍

ആ ദിവസം പതിവിലും നേരത്തേ എഴുന്നേല്‍ക്കാന്‍ വളരെ ഉന്മേഷമാണ്. അന്ന് അമ്മയുടെ തട്ടി വിളി വേണ്ടിവരില്ല കാരണം വീടിനു മുകളില്‍ കയറാന്‍ വര്‍ഷത്തില്‍ ഒരിക്കല്‍ കിട്ടുന്ന ഒരു അവസരമാണ് പുരമേയല്‍. അതിരാവിലെ തന്നെ ഏണി ചാരിവച്ച് പുരയുടെ മുകളില്‍ കയറി ഓലകള്‍ അറത്തിടാന്‍ ഒരു മത്സരം തന്നെ ആയിരിക്കും. മൺകട്ടയില്‍ തീര്‍ത്ത ചുവരുകളില്‍ കിരീടം അണിഞ്ഞു നിൽക്കുന്ന പോലുള്ള പുരമണ്ട.

ഓലയെല്ലാം പൊളിച്ചിട്ടു താഴെ ഇറങ്ങുമ്പോള്‍ നമ്പൂതിരി അട്ടയുടെ ഒളിക്കാനുള്ള പരക്കം പാച്ചിലും ഒടുവില്‍ പാട്ടും തമാശകളും ചിരിയുമായി പുര മേയാന്‍ വരുന്ന ചേട്ടന്‍മാരുടെ കൂടെ തലയില്‍ ഗമയില്‍ തോര്‍ത്തും കേട്ടി മുകളില്‍ ഇരുന്നുള്ള ഓലമേയല്‍ .എല്ലാം കഴിഞ്ഞു ഒടുവില്‍ ഓലക്കു കഴുക്കോലും കൊണ്ടുള്ള പൂട്ടും ഇട്ടു താഴേ ഇറങ്ങുമ്പോഴേക്കും ചീനിയും ,മീനും അടുപ്പില്‍ തിളക്കുന്നുണ്ടാകും .പിന്നേ എണ്ണയും പുരട്ടി കുളത്തിലേക്കു ഒരു ഓട്ടമാണ്.

പിന്നേ കൊതിയോടു കൂടി ഉണ്ടമുളവില്‍ ഉടച്ച ചമ്മന്തിയില്‍ മുക്കിയ കപ്പ കിഴങ്ങിന്‍ ചേറുചൂടും ....ജനിച്ച് വളര്‍ന്ന എന്റെ ഓലപുരയിലേ കുളിരും ,ചാണകത്തില്‍ മെഴുകിയ തറയിലെ സുഖവും എന്നെ വിട്ടു പോയതിൽ ഇന്ന് വിഷമിക്കുന്നു .ഇടവപാതിയില്‍ തകര്‍ത്തു പെയ്യുന്ന മഴയുടെ മഴത്തുള്ളികള്‍ പലപ്പോഴും ഓലക്കീറുകളുടെ ചെറു വിടവില്‍ കൂടി ഞങ്ങളുടെ ഉറക്കത്തെ തടഞ്ഞിട്ടുണ്ട് പക്ഷെ ആ ചെറു വിടവില്‍ തിരുകി കയറ്റിയ പ്ലാസ്റ്റിക്‌ കവറിന്‍ തടയില്‍ പിന്നെയും അമ്മയുടെ കൂടെ തറയില്‍ വിരിച്ച പായുടെ ഇടയില്‍ തലചായ്ച്ചു ഉറങ്ങുമ്പോള്‍ അറിഞ്ഞിരുന്നില്ല ഉറങ്ങാതെ ഉണര്‍ന്നിരുന്ന അമ്മയുടെ ആ സ്വാന്തനം

Your Rating: