Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മക്ക് പകരം അമ്മ മാത്രം

ammak-pakaram

അന്നു ഞാൻ അബുദാബിയിൽ നിന്നും നാട്ടിൽ ലീവിനെത്തിയ സമയം. അമ്മയെ കാണാൻ ഞാൻ അനിയന്റെ വീട്ടിലെത്തി. മൂത്ത മകനെ കണ്ടപ്പോൾ ക്ഷീണിച്ച ആ മുഖത്തുണ്ടായ തെളിച്ചം പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു, അമ്മമാർക്ക് എല്ലാ മക്കളും ഒരു പോലെ ആണെങ്കിലും. ഞാൻ സോഫയിൽ അമ്മയുടെ അരികെ ഇരുന്നു. വർത്തമാനത്തിനിടയിൽ എപ്പോഴോ അമ്മ എന്റെ കയ്യിൽ മുറുക്കി പിടിച്ചു, മോനേ എന്നു വിളിച്ചു.

ആ നിമിഷം ഞാൻ ചെറുതായി, ചെറുതായി ഒരു കൊച്ചു കുഞ്ഞായി മാറി. ആ വിളിയിൽ ലോകത്തിലെ മുഴുവൻ സ്നേഹവും വാത്സല്യവും നിറഞ്ഞു തുളുമ്പിയിരുന്നു. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ സ്നേഹത്തിന്റെ വില ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. അമ്മ അരികെ ഇല്ലാത്തതു കൊണ്ടായിരിക്കാം, മോനെ എന്നുള്ള വിളി കേൾക്കാത്തത് കൊണ്ടായിരിക്കാം, ഇപ്പോൾ എനിക്ക് പ്രായം ഒത്തിരി വർധിച്ചത് പോലെ. തോന്നുന്നു.

സ്വന്തം മാതാപിതാക്കളെ വൃദ്ധ സദനത്തിൽ തള്ളുന്നവരുടെ മനസ്സ് തരാതിരുന്നതിൽ ഇപ്പോൾ എനിക്ക് ദൈവത്തോട് ഒത്തിരി നന്ദി തോന്നുന്നു. മരണത്തോട് മല്ലിട്ട് കൊണ്ടിരുന്ന അമ്മയുടെ കൈകൾ തലോടുമ്പോൾ ആ സ്നേഹം മുഴുവനും ഞാൻ ആവാഹിച്ചു എടുക്കുക ആയിരുന്നു. ഇന്ന് എന്റെ മക്കളെ സ്നേഹിക്കുമ്പോൾ, എന്റെ അമ്മ അതിന്റെ ആയിരം മടങ്ങ്‌ എന്നെ സ്നേഹിച്ചിരുന്നു എന്ന യാഥാർത്ഥ്യം ഞാൻ മനസിലാക്കുന്നു.. അമ്മക്ക് പകരം വയ്ക്കാൻ അമ്മ മാത്രം. ഭാര്യയോ മക്കളോ മുഴുവൻ പണമോ കൂട്ടി വച്ചാലും അതൊക്കെ അമ്മയുടെ മുൻപിൽ വെറും വ്യർത്ഥം. ഒരിക്കൽ കൂടി ആ അമ്മയുടെ മകനായി ജനിച്ച് ജീവിച്ച് ആ സ്നേഹം അനുഭവിക്കാൻ ഇട തരണേ, എന്റെ ദൈവമേ... 

Your Rating: