Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയുടെ മനസ് സ്വർഗം

ഡ്യൂട്ടി കഴിഞ്ഞ് റൂമിൽ എത്തിയപ്പോൾ സമയം ഒൻപത്. മാറിയ ഷർട്ട് അലക്കാനുള്ള വസ്ത്രം ഇടുന്ന പെട്ടിയിലേക്ക് ഇടാൻ നോക്കിയപ്പോൾ പെട്ടി നിറഞ്ഞിരിക്കുന്നു. ഒരു ദിവസത്തേക്ക് കൂടി ഇടാനുള്ള തുണി ഒഴികെ ബാക്കി എല്ലാം അലക്കാനുണ്ടായിരുന്നു. അലക്കാൻ പോകാൻ ഒരുങ്ങിയപ്പോൾ റൂം മേറ്റ്‌ പറഞ്ഞു വാഷിങ്മെഷീൻ കേടാണ്. പെട്ടിയും തുണിയും തിരിച്ച് കട്ടിലിനടിയിലെക്ക് വയ്ക്കാൻ ഒരുങ്ങിയപ്പോഴാണ് ഒരു ദിവസം കൂടി ഇടാനുള്ള ഡ്രസ്സ്‌ മാത്രമേ ഉള്ളൂ എന്ന കാര്യം ഓർമ വന്നത്. വസ്ത്രങ്ങൾ എടുത്ത് ബക്കറ്റിൽ വെള്ളത്തിൽ ഇട്ടു വച്ച ശേഷം ഭക്ഷണം കഴിച്ചു ഞാൻ റൂമിലേക്ക് വന്നു. കട്ടിൽ എന്നെ മാടി വിളിക്കും പോലെ തോന്നി. ഇഷാ നമസ്കാരം കഴിഞ്ഞു മനസില്ല മനസോടെ അലക്കാൻ ചെന്നു. രണ്ടെണ്ണം അലയപ്പോഴേക്കും വയ്യെന്നായി. എന്തായാലും വേണ്ടീല്ല എന്നുറപ്പിച്ച് റൂമിൽ പോയി പുതപ്പിനുള്ളിലേക്ക് ചുരുണ്ടുകൂടി. പെട്ടെന്നാണ് മനസ്സിൽ പഠിക്കുന്ന കാലത്തേ ഒരു സംഭവം ഓർമ വന്നത്‌.

ഉമ്മ ഒരു ദിവസം അലക്കാൻ വൈകിയതിനാൽ നാൻ ഉദ്ദേശിച്ച ഡ്രസ്സ്‌ എനിക്ക് ഒരു ഫങ്ഷന് ഇടാൻ പറ്റിയില്ല. അതിന്റെ പേരിൽ ഞാൻ ഉമ്മയോട് ദേഷ്യപ്പെട്ടു. പിന്നെയും ഓർത്തപ്പൊ ഒന്നല്ല പല തവണ ദേഷ്യപെട്ടത് ഓര്മകളിൽ ഓടിയെത്തി. എന്റെ സ്വന്തം ഡ്രസ്സ്‌ അലക്കാൻ പറ്റാതെ പകുതിക്ക് വച്ച് നിർത്തിയ ഞാൻ അഞ്ചംഗ കുടുംബത്തിലെ എല്ലാ ജോലികളും ചെയ്യാറുള്ള ഉമ്മയോട് ദേഷ്യപ്പെട്ടത് എന്റെ മനസിനെ വേദനിപ്പിച്ചു. എന്റെ കണ്ണ് നിറഞ്ഞു. ഉമ്മാനെ വിളിച്ച് സംസാരിക്കാൻ എന്റെ മനസ് വെമ്പൽ കൊണ്ടു. അന്ന് എനിക്ക് ഉറക്കം വന്നില്ല. ഉമ്മയോട് ദേഷ്യപെട്ട പല സംഭവങ്ങളും മനസ്സിൽ ഓടിയെത്തി. പിറ്റേന്നു രാവിലെ തന്നെ ഉമ്മയെ വിളിച്ച് ഉണ്ടായ സംഭവം പറഞ്ഞു. മാപ്പു പറഞ്ഞു. പക്ഷേ ഉമ്മയുടെ മറുപടി കേട്ട എനിക്ക് നാട്ടിലായിരുന്നെങ്കിൽ ആ കൈ പിടിച്ച് ഒന്നു ചുംബിക്കാമായിരുന്നു എന്ന് തോന്നി. ഉമ്മ പറഞ്ഞു ഞാൻ നിന്റെ ഉമ്മയല്ലേ ഞാൻ നിന്നോട് ക്ഷമിച്ചില്ലെങ്കിൽ ഞാൻ ആരോട് ക്ഷമിക്കാനാ മോനേ എന്നു ചോദിച്ചു. അതേ ഇതാണ് എല്ലാ ഉമ്മാമാരുടെയും മനസ് സ്വർഗം. മാതാവിന്റെ കാലിനടിയിൽ അല്ലെങ്കിൽ പിന്നെ എവിടെ ആണ്. 

Your Rating: