Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയുടെ ഓർമയിൽ

പ്രസവത്തിൽ അന്ന് അമ്മയും
പ്രവാസിയായി ഇന്ന് ഞാനും
പ്രാർഥനയിൽ പരസ്പരം പതിവായി
പ്രതീക്ഷയിൽ പുലരുന്ന പ്രകാശമായ്

ഓർമയിൽ ഇന്നും എന്നും എന്നെ
പിച്ചവെച്ച് നടന്ന നാളുകളും പിച്ചിയ പാടുകളും
പറ്റിച്ചു നടന്ന സമയങ്ങളും പറിച്ച പല്ലുകളും
ഓർമയിൽ ഇന്നും എന്നും എന്നെ
പ്രായത്തിലും പ്രയാസത്തിലും
പിന്നിലാക്കിയതും
പ്രതിഭയിലും പ്രസക്തിയിലും
മുന്നിലാക്കിയതും

ഓർമയിൽ ഇന്നും എന്നും
എനിക്ക് കൈനീട്ടം കിട്ടിയ കാശും
കൈ നീട്ടിയ കിട്ടിയ പലിശയും
പഠിക്കാൻ പകരമായി കിട്ടിയ
പക്കാവടയും പരുപ്പുവടയും

ഓർക്കുന്നു
ഇന്ന് ഒരു ബെഡ് സ്പേസ്നായി ഓടുമ്പോൾ
അന്ന് എനിക്കായ് നല്കിയ ബെഡ് റൂം
ഇന്ന് ഒരു കുബൂസിനായ് അലയുമ്പോൾ
അന്ന് കൂട്ടാൻ ഇഷ്ടപെടാതെ വാശിപിടിച്ചതും

ഓർമയിൽ ഇന്നും
അച്ചന്റെ ബജറ്റിൽ ഉൾപ്പെടുത്തിയ സൈക്കിൾ
അച്ഛന്റെ കൈയൊപ്പിനു നൽകിയ ശുപാർശ

അച്ഛന്റെ പെനൽറ്റിയെ ഗോളാക്കാതെ സേവ് ചെയ്തതും
അച്ഛന്റെ പുൾഷോട്ട് ബൗണ്ടറി കടക്കാതെ നോക്കിയതും

കുടിക്കാൻ എനിക്ക് ഫരെക്സും ഹോർലിക്ക്സും
അച്ഛന് ചായയും അമ്മയ്ക്ക് കാപ്പിയും

വായിക്കാൻ എനിക്ക് അരിത്തമാറ്റിക്സ്
അച്ഛന് ആഴ്ചപതിപ്പും അമ്മയ്ക്ക് നോവലും മാസികയും

കാണാൻ കേൾക്കാൻ ദൂരദർശനിൽ എനിക്ക് രാമായാണവും
അച്ഛന് വാർത്തയും അമ്മയ്ക്ക് രങ്കോലിയും ചിത്രഹാറും

ഇന്ന് ഞാൻ ചെയ്തതോ
അന്ന് കൈ ചൂണ്ടി കാട്ടിയ വിമാനത്തിൽ
കൈ പിടിച്ചു കേറ്റിയതും
ആദ്യം അമ്മായിയമ്മയാക്കിയതും
പിന്നീട് നന്നായി മുത്തശ്ശിയാക്കിയതും മാത്രം

അനുഗ്രഹം അധികം നന്മ സമം അമ്മ
ചോദിച്ചതെന്തും തരുന്ന ചോതി നക്ഷത്രം
സുഭദ്ര എൻ അമ്മ
അമ്മയേവർക്കും അമ്പലവും
അമ്മയ്ക്ക് ആണ്ടവനായ് അച്ഛനും 

Your Rating: