Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനന്ത സ്നേഹം

amma-domy

അനന്തമാം സ്നേഹത്തിന്നലകടലാണമ്മ

വാത്സല്യത്തിൻ മൂർത്തീഭാവമാണമ്മ

പ്രസവിച്ചനാൾ മുതലെന്നെ ഹൃദയത്തിൽ

നിധിയായി കൊണ്ടു നടന്നോരമ്മ

ഓരോ നിമിഷവും എന്റെ ക്ഷേമത്തിനായ്

ഉള്ളുരുകി പ്രാർഥിക്കുന്നെന്റെയമ്മ

അരികിലിരുന്നാലും അകലെയാണെങ്കിലും

എന്നോടൊപ്പമുണ്ടെന്റെയമ്മ

സ്വന്തമാമിഷ്ടങ്ങൾ മറന്നുകൊണ്ടെൻ കാര്യം

നോക്കിനടത്തി വളർത്തിയമ്മ

എൻ ജീവിത പാതയിലെന്നും വെളിച്ചമായ്

നിത്യം നയിച്ചീടുന്നെന്നെയമ്മ

ഈയമ്മതന്നുദരത്തിൽ പിറക്കുവാൻ സാധിച്ച-

തെത്രയോ ഭാഗ്യമെന്നറിയുന്നു ഞാൻ

ഓരോ ശ്വാസത്തിലും ഓരോ സ്പന്ദനത്തിലും

വണങ്ങിടുന്നാ കെടാവിളക്കിനെ ഞാൻ  

Your Rating: