Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂമിയോളം ക്ഷമയുള്ള ഉമ്മ

bhoomiyolam-amma

അവധിക്ക് ശേഷം തിരിച്ച് വിദേശത്തേക്കുള്ള യാത്രയ്ക്ക് മുമ്പ് ഉമ്മയോട് യാത്ര ചോദിച്ചു." അറിഞ്ഞോ അറിയാതെയോ ഉമ്മാക്ക് ഞാൻ കാരണം എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കിൽ മാപ്പ് നൽകണേ " എന്ന് പറഞ്ഞപ്പോഴേക്കും കണ്ണുനീർ അടക്കാനായില്ല. കണ്ണുനീർ ഒഴുക്കിക്കൊണ്ട് ഉമ്മ എന്നെ ചുംബിച്ചപ്പോൾ ഞാനും എന്റെ പൊന്നുമ്മയെ ചുംബിച്ചു. കാറിൽ കയറി പിടയ്ക്കുന്ന ഹൃദയവുമായി വാതിലിനു നേരെ നോക്കിയപ്പോൾ എന്റെ പൊന്നുമ്മ എന്നെ നോക്കിയിരിക്കുന്ന ആ രംഗം ഇവിടെ എത്തിയിട്ടും മറക്കാൻ സാധിക്കുന്നില്ല.

ഉള്ളിൽ നിറയെ കരുണ, ഭൂമിയോളം ക്ഷമ, നന്മയോടുള്ള അതിരറ്റ പ്രതിബദ്ധത ഇതൊക്കെയാണു എന്റെ ഉപ്പച്ചിയും ഉമ്മച്ചിയും എന്റെ ഉയർച്ചയ്ക്കായി ഒരു തണൽ മരം പോലെ എന്നെ തളരാതെ എന്റെ നിഴൽപോലെ എന്റെ ഉപ്പച്ചി, കൂടെ സ്നേഹം വാരി കോരി ചൊരിഞ്ഞു എന്റെ ഉമ്മച്ചിയും എത്ര നിറസ്നേഹമായ ഉമ്മയും ഉപ്പയെയും കിട്ടിയ ഞാൻ എത്ര ഭാഗ്യവാന്‍.. 

Your Rating: