Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ അമ്മ നിങ്ങളുടേയും 

ആയിരം താരങ്ങൾ ഒന്നിച്ചുണരുന്ന
ആകാശമാണെന്റെ അമ്മ
അതിൽ-ഒത്തിരി സ്നേഹം തുളുമ്പുന്ന
ആവണി-തിങ്കളാണാ ഹൃദയം
 
ആയിരം കാതമകലെ ഞാനേകനായി
അറിയാതെ ഓർമ്മകൾ ഈറനിൽ കുതിരുമ്പോൾ
കുളിർതെന്നലായി വന്നെന്നെ തൊട്ട് തഴുകുന്ന
നൈർമല്യ വാത്സല്യമാണ് അമ്മ
 
ഉറങ്ങാത്ത രാവിന്റെ വ്യഥയിൽ
ഉണരാത്ത പകലിന്റെ നോവിൽ
നിറമാർന്ന നിഴലായി നിൽക്കും
വിറയാർന്ന വിരലാൽ തലോടും
 
കനലായി എരിയും മനസിൽ
തോരാത്ത മഴയായി പൊഴിയും
അലിവായി അറിവായി ആനന്ദമായി
സ്നേഹാമൃതുമായി അണയുമെന്നമ്മ
 
ഇന്നീ രാവിൽ ആകാശ ദീപങ്ങൾ
കാർമേഘപാളിക്ക്‌ പിന്നിൽ മറയുമ്പോൾ
അറിയാതടയുമെൻ മിഴികൾക്ക്  മുന്നിൽ
തെളിയുന്നു... ആ മുഖം... എന്നെയും നോക്കി  

Your Rating: