Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ അമ്മ

ആത്മാവിനെ തൊട്ടുണർത്തിയ ഒരു മർമ്മരമാണ് അമ്മ
കരിയില കാട്ടിൽ പൂമ്പൊടി വിതറും  എൻമ്മാ-
ഗോരമാം നിശാ വീഥിയിലേക്ക് ഒരു തുളളി കുളിരേകി
നിർമ്മലമാം ആ കൈകളിൽ ചാഞ്ഞ് മയങ്ങും നേരം.

എത്ര ഋതുഭേതുക്കൾ മിന്നി മറഞ്ഞാലുമെന്നമ്മയേ
ഓർത്ത് ഒരുനാൾ ഞാൻ അറിയാതെ പോകും മിഴിയിൽ
ആലോലമാം ആ തണലിൽ ചേരും മിഴിയിൽ
ഒരു മധുരമാം താരാട്ടിൻ ചിത്രം ഓർത്തു പോയി

നിൻ മടിയിൽ ഈ ലോകമാം  ഭാരമർപ്പിച്ച് ഞാൻ
പോകുന്നൊരു മാത്രയിൽ എന്നെ കഴുകേണമേ
ജന്മങ്ങൾ ഇടതൂകി വീശും ജീവിത വഴിയിൽ
ഒരു മകുടമായി എന്നും എൻ അമ്മ മാത്രം. 

Your Rating: